IndiaSports

1000 റണ്‍സ് പിന്നിട്ടു; ഐപിഎല്ലില്‍ സഞ്ജുവിന്റെ ജൈത്രയാത്ര തുടരുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒന്‍പതാം സീസണില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മലയാളി താരം സഞ്ജു സാംസണ്‍ 1000 റണ്‍സ് എന്ന നാഴികക്കല്ലു പിന്നിട്ടു.48ാം ഐപിഎല്‍ മല്‍സരത്തിലാണ് സഞ്ജുവിന്റെ 1000 റണ്‍സ് നേട്ടം. മത്സരത്തില്‍ ഡല്‍ഹിക്ക് വിജയം സമ്മാനിച്ച സിക്സിലൂടെ തന്നെയാണ് ഇരുപത്തിരണ്ടുകാരനായ സഞ്ജു 1000 റണ്‍സ് എന്ന നാഴികക്കല്ലും പിന്നിട്ടതെന്നത് കൗതുകമായി.സണ്‍റൈസേഴ്സിനെതിരായ മല്‍സരത്തില്‍ 26 പന്തില്‍ രണ്ട് സിക്സിന്റെ അകമ്പടിയോടെ പുറത്താകാതെ 34 റണ്‍സെടുത്ത സഞ്ജു റണ്‍നേട്ടം 1004ല്‍ എത്തിച്ചു. അഞ്ച് അര്‍ധസെഞ്ചുറികള്‍ ഉള്‍പ്പെടെ നാലു സീസണുകളിലായാണ് സഞ്ജു 1000 റണ്‍സ് നേട്ടം പിന്നിട്ടത്.

കഴിഞ്ഞ സീസണില്‍ നേടിയ 76 റണ്‍സാണ് ഐപിഎല്ലില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്കോര്‍. 48 മല്‍സരങ്ങളില്‍നിന്ന് 25.74 ശരാശരിയിലാണ് സഞ്ജു 1000 കടന്നത്. സ്ട്രൈക്ക് റേറ്റ് ആകട്ടെ 120.52ഉം.

രാജസ്ഥാന് രണ്ട് വര്‍ഷത്തെ വിലക്ക് ലഭിച്ചതോടെ ഈ വര്‍ഷത്തെ ലേലത്തില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് സഞ്ജുവിനെ സ്വന്തമാക്കുകയായിരുന്നു. ഈ വര്‍ഷം ഇതുവരെ 10 മല്‍സരങ്ങളില്‍ കളത്തിലിറങ്ങിയ സഞ്ജു 31.87 ശരാശരിയില്‍ 255 റണ്‍സ് നേടിക്കഴിഞ്ഞു.ഒരു അര്‍ധസെഞ്ചുറിയും ഇതില്‍ ഉള്‍പ്പെടുന്നു. മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ 60 റണ്‍സ് നേടിയ സഞ്ജു കളിയിലെ താരമായും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button