ചെന്നൈ: ഇന്ത്യന്‍ വിപണിയില്‍ മികച്ചപ്രകടനം കാഴ്ച്ചവെച്ച സാന്‍ട്രോ തിരികെ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. പുതിയ സാന്‍ട്രോ സൗത്ത് കൊറിയയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഉപയോക്താക്കളില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ നല്ല പ്രതികരണങ്ങളെ തുടര്‍ന്നാണ് വാഹനം തിരികെ എത്തിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നത്.
സാന്‍ട്രോയെക്കുറിച്ച് ഉപയോക്താക്കള്‍ നിരന്തരം അന്വേഷിക്കുന്നതായി ഡീലര്‍മാര്‍ പറയുന്നു. 1998 സെപ്റ്റംബറിലാണ് ഹ്യൂണ്ടായ് ടോള്‍ബോയി കാറായ സാന്‍ട്രോ ഇന്ത്യയില്‍ അവതരിപ്പിച്ചത്. എം.പി.എഫ്.ഐ എന്‍ജിനുമായാണ് വാഹനം എത്തിയത്. 2014 കാലഘട്ടത്തില്‍ 2400 മുതല്‍ 2500 യൂണിറ്റ് വരെ വാഹനങ്ങള്‍ ഓരോ മാസവും വിറ്റിരുന്നു. ഐ. 10 ഇന്ത്യന്‍ വിപണിയില്‍ എത്തിയതോടെ സാന്‍ട്രോയുടെ മാര്‍ക്കറ്റ് ഇടിഞ്ഞിരുന്നു. പിന്നാലെ ഇയോണ്‍ കൂടി എത്തിയതോടെ ഇത് ഏകദേശം പൂര്‍ണ്ണമായി.
Post Your Comments