തന്‍റെ വിലകൂടിയ വാഹനത്തെ മറികടന്നു എന്ന കാരണം പറഞ്ഞ് 19-കാരനായ പ്ലസ് ടു വിദ്യാര്‍ഥിയെ വെടിവച്ചു കൊന്ന ജനതാദള്‍ യുണൈറ്റഡ് (ജെ.ഡിയു.) എം.എല്‍.എ മനോരമാ ദേവിയുടെ മകന്‍ റോക്കിയാദവിനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കല്‍ നടപടികള്‍ക്കും മുഖ്യമന്ത്രി നിതീഷ് കുമാര്‍ തുടക്കമിട്ടു. മനോരമാ ദേവിയെ സസ്പെന്‍ഡ് ചെയ്തു കൊണ്ടാണ് നിതീഷ് തുടങ്ങിയിരിക്കുന്നത്.
ആറു വര്‍ഷത്തേക്കാണ് മനോരമാ ദേവിയെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നതെന്ന് ബീഹാര്‍ ജെ.ഡി.യു. പ്രസിഡന്‍റ് ബസിഷ്ട നാരായണ്‍ സിംഗ് പറഞ്ഞു.
മനോരമാ ദേവിയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സംസ്ഥാനത്ത് ഈയിടെ നിരോധിച്ച മദ്യം കണ്ടെടുത്തതിനെത്തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു.
മദ്യനിരോധനത്തെക്കുറിച്ച് ഒരു പരിപാടിയില്‍ പങ്കെടുത്ത് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ജാര്‍ഖണ്ഡിലെ ധന്‍ബാദില്‍ നിന്ന് മടങ്ങിയെത്തിയ ഉടനെയാണ് മനോരമാ ദേവിക്കെതിരെയുള്ള നടപടി സ്വീകരിച്ചത്. മനോരമയുടെ ഭര്‍ത്താവ് കുപ്രസിദ്ധ ഗുണ്ടയായ ബിന്ദി യാദവാണ്. ബിന്ദി ലാലു പ്രസാദ് യാദവിന്‍റെ അടുത്തയാളാണ്. ആദിത്യ സച്ച്ദേവ് എന്ന 19-കാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബിന്ദി ഇപ്പോള്‍ ജയിലിലാണ്.
Post Your Comments