Kerala

ജിഷയുടെ കൊലപാതകം : സര്‍ക്കാരിനെതിരെ എ.ഡി.ജി.പി. ആര്‍.ശ്രീലേഖ

തിരുവനന്തപുരം ● പെരുമ്പാവൂരില്‍ ജിഷയെന്ന നിയമവിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എ.ഡി.ജി.പി. ആര്‍.ശ്രീലേഖ. ജിഷയുടെ കൊലപാതകത്തിന് കാരണക്കാരായത് സംസ്ഥാന സര്‍ക്കാരാണെന്ന് ശ്രീലേഖ തന്റെ ബ്ലോഗില്‍ ആരോപിച്ചു. ശ്രീലേഖ തയ്യാറാക്കിയ പദ്ധതി പ്രകാരം നടപ്പിലാക്കിയ ആരംഭിച്ച നിര്‍ഭയ കേരളം, സുരക്ഷിത കേരളം പദ്ധതി അഞ്ച് മാസത്തിനുള്ളില്‍ നിര്‍ത്തലാക്കിയ സര്‍ക്കാര്‍ നടപടിയാണ് ശ്രീലേഖയെ ചൊടിപ്പിച്ചത്.

ഈ പദ്ധതികള്‍ ഈ പദ്ധതി ജീവിച്ചിരുന്നെങ്കില്‍ ജിഷയും ജീവിച്ചിരുന്നേനേ എന്നാണ് ക്ഷമാപണത്തോടെ ശ്രീലേഖ ബ്ലോഗില്‍ കുറിച്ചു. ഇത് സര്‍ക്കാരിന്റെ നിരുത്തരവാദിത്തമാണ്. 2014ല്‍ വളരെ അഭിമാനത്തോടയാണ് താന്‍നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയെക്കുറിച്ച് എഴുതിയത് . ഏറെ ആഗ്രഹിച്ച ദൗത്യം തനിക്കു കിട്ടിയതില്‍ ഏറെ സന്തോഷിച്ചിരുന്നു. 72 മണിക്കൂര്‍ സമയം ചെലവിട്ട് തയ്യാറാക്കിയ പദ്ധതിയുടെ മരണവും താന്‍ നേരില്‍ കാണേണ്ടി വന്നു. ഇതൊക്കെ പറയേണ്ടിവന്നതില്‍ തനിക്കു ദുഃഖമുണ്ടെന്നും ശ്രീലേഖ ബ്ലോഗില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button