Life Style

കുടവയര്‍ മൂലം കഷ്ടപ്പെടുന്നവരാണ് നമ്മള്‍ മലയാളികളില്‍ പലരും… എന്നാല്‍ കുടവയര്‍ കുറയ്ക്കാന്‍ ഈ ആഹാരപദാര്‍ത്ഥങ്ങള്‍ ശീലമാക്കിയാലോ

കുടവയര്‍ കുറയ്ക്കാന്‍ ഏറെ വിയര്‍പ്പൊഴുക്കുന്നവരാണ് നമ്മള്‍. എത്ര കഠിനമായി ഡയറ്റിങ് പാലിച്ചിട്ടും വയര്‍ മാത്രം കുറയുന്നില്ലെന്നു പരാതിപ്പെടുന്നവരും ഏറെ. വയര്‍ കുറയ്ക്കാന്‍ കൊഴുപ്പടങ്ങിയ ഭക്ഷണം പൂര്‍ണമായും ഒഴിവാക്കണമെന്ന ധാരണയാണല്ലോ നമുക്ക്. എന്നാല്‍ കൊഴുപ്പ് അടങ്ങിയ ആഹാരം കഴിച്ചും വയര്‍ കുറയ്ക്കാം. അത്തരത്തിലുള്ള നാലു ആഹാരപദാര്‍ഥങ്ങളെ പരിചയപ്പെടാം

.വെണ്ണപ്പഴം

ശരീരത്തിനാവശ്യമായ കൊഴുപ്പ് അടങ്ങിയ പഴം. ധാരാളം പ്രോട്ടീനും ഫൈബറും അടങ്ങിയിരിക്കുന്നു. അനാവശ്യമായ കൊഴുപ്പു നീക്കം ചെയ്യാന്‍ സഹായിക്കുന്നു

.
തേങ്ങ

ശരീരത്തിലെ കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. ഉദരസംബന്ധമായ പല അസുഖങ്ങള്‍ അകറ്റാനും ഉത്തമം

ബദാം

കൊഴുപ്പ് നിയന്ത്രിക്കാന്‍ ഏറ്റവും നല്ല ഭക്ഷണമാണ് ബദാം.

തൈര്

അമിത വണ്ണം നിയന്ത്രിക്കുന്നതിനും ദഹനത്തിനും നല്ലതാണ് തൈര്. ഭക്ഷണത്തിനൊപ്പം തൈരും നിത്യശീലമാക്കുക

shortlink

Related Articles

Post Your Comments

Related Articles


Back to top button