ജോദ്പുര്‍: തന്നെയും അമ്മയായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാനിലെ പാഠപുസ്തകത്തില്‍ പശുവിന്റെ കത്ത്. അഞ്ചാം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലാണ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി എഴുതുന്ന രീതിയില്‍ പശുവിന്റെ കത്ത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പശു സംരക്ഷണത്തിന് വേണ്ടി കുട്ടികളെയും ബോധവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പാഠഭാഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്റെ മക്കള്‍ അറിയുന്നതിന് വേണ്ടി എന്ന് പറഞ്ഞുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. താന്‍ എല്ലാ മനുഷ്യര്‍ക്കും ആരോഗ്യവും ബുദ്ധിയും നല്കുന്നു . ഒരമ്മ കുഞ്ഞിനെ എങ്ങനെ പരിപാലിക്കുന്നുവോ അതു പോലെ തന്നെ ഞാനും നിങ്ങളെ പരിപാലിക്കുന്നു. ഒരമ്മയുടെ എല്ലാ ഗുണങ്ങളും തനിക്കുണ്ട്. ഞാൻ നിങ്ങള്‍ക്ക് പാല്‍, നെയ്യ് , വെണ്ണ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തരുന്നു. ഗോമൂത്രം പല തരത്തിലുള്ള അസുഖങ്ങള്‍ക്ക് മരുന്നായി ഉപയോഗിക്കുന്നുണ്ട്. ഇതുകൊണ്ടൊക്കെത്തന്നെ തന്നെയും അമ്മയായി പരിഗണിക്കണമെന്നാണ് ഗോമാതാവിന്റെ ആവശ്യം. അതേസമയം, പശുവിനെ സംബന്ധിച്ചുള്ള പാഠഭാഗത്തു നിന്നും പരീക്ഷയ്ക്ക് ചോദ്യങ്ങളൊന്നും ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. കുട്ടികള്‍ക്ക് ഗോമാതാവിനെക്കുറിച്ചുള്ള അറിവ് ലഭ്യമാക്കുക മാത്രമാണ് ലക്ഷ്യമെന്നുമാണ് അധികൃതരുടെ വിശദീകരണം.
Post Your Comments