Latest NewsKeralaNews

പരീക്ഷ തീരും മുന്‍പെ അടുത്ത വര്‍ഷത്തെ പാഠപുസ്തക വിതരണം തുടങ്ങി

ഇനി പാഠപുസ്തകത്തിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍ക്കായി ആരും ഓടേണ്ടതില്ല,  പുതുചരിത്രമെന്ന് വിശേഷിപ്പിച്ച് മന്ത്രി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വര്‍ഷത്തേക്കുളള പാഠപുസ്തക വിതരണം ആരംഭിച്ചതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി.
2,4,6,8,10 ക്ലാസുകളിലെ പാഠപുസ്തക വിതരണമാണ് തുടങ്ങിയതെന്ന് മന്ത്രി പറഞ്ഞു.

Read Also: സംസ്ഥാനത്ത് 70 ദിവസത്തിനുള്ളില്‍ 10,000 കുട്ടികള്‍ക്ക് മുണ്ടിനീര്; മലപ്പുറത്ത് രോഗബാധ കൂടുതല്‍

1,3,5,7,9 ക്ലാസുകളിലെ പുതുക്കിയ പാഠപുസ്തങ്ങള്‍ മേയ് ആദ്യം വിതരണം ചെയ്യും. ഇനി പാഠപുസ്തകത്തിന്റെ ഫോട്ടോ സ്റ്റാറ്റുകള്‍ക്കായി ആരും ഓടേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം ഗവണ്‍മെന്റ് എച്ച്എസ്എസ് കോട്ടണ്‍ഹില്ലില്‍ പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാനത്ത് ആദ്യമായാണ് അധ്യയനവര്‍ഷം അവസാനിക്കും മുന്‍പ് അടുത്ത അധ്യയന വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ പുറത്തിറക്കുന്നത്.

അധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് തന്നെ അവധിക്കാലത്ത് കുട്ടികള്‍ക്ക് അടുത്ത ക്ലാസിലെ പാഠ ഭാഗങ്ങള്‍  പരിചയപ്പെടുത്തുന്നതിനു
വേണ്ടിയും പത്താം ക്ലാസിലേക്ക് പ്രവേശിക്കുന്ന കുട്ടികള്‍ക്ക് തയ്യാറെടുപ്പ് നടത്തുന്നതിനു വേണ്ടിയുമാണ് പുസ്തക വിതരണം നേരത്തെ ആക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button