വാഷിങ്ടണ്‍: ഇറാഖിലെ പ്രമുഖ ഐ.എസ് നേതാവ് അബു വാഹിബിനെ വ്യോമാക്രമണത്തില്‍ വധിച്ചതായി യു.എസ് സൈനികവൃത്തങ്ങള്‍ അറിയിച്ചു. അബു വാഹിബിന്റെ വാഹനത്തിനു നേരെയാണ് ആക്രമണം നടത്തിയത്. കൂടെയുണ്ടായിരുന്ന മൂന്ന് ഐ.എസ് പ്രവര്‍ത്തകരും കൊല്ലപ്പെട്ടു. അന്‍ബര്‍ പ്രവിശ്യയുടെ ഐ.എസ് സൈനിക മേധാവിയും ഐഎസിന്റെ കഴുത്തറുക്കല്‍ വിഡിയോകളില്‍ പ്രത്യക്ഷപ്പെടാറുള്ള ആളുമാണ് അബു വാഹിബ്. മുന്‍പ് അല്‍ ഖായിദയുമായി ബന്ധപ്പെട്ടും പ്രവര്‍ത്തിച്ചിരുന്നു.
ഇതിനിടെ, കിഴക്കന്‍ ഇറാഖിലെ ബഖൂബയില്‍ ഐ.എസ് നടത്തിയ ചാവേര്‍ കാര്‍ ബോംബ് സ്ഫോടനത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലേറെപ്പേര്‍ക്കു പരുക്കേറ്റു. ഐ.എസിനെതിരെ പോരാടുന്ന ഷിയ വിമതരെ ലക്ഷ്യമിട്ടാണ് ചാവേര്‍ ആക്രമണം നടത്തിയത്.
Post Your Comments