തിരുവനന്തപുരം : കാസര്‍ഗോട്ട് വെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി സദാനന്ദന്‍ മാസ്റ്ററെ സാക്ഷി നര്‍ത്തിയായിരുന്നു മോദിയുടെ പ്രസംഗം.
സദാനന്ദന്‍ മാസ്റ്ററുടെ കൈകള്‍ ഉയര്‍ത്തി പിടിച്ച്, ഡല്‍ഹിയിലുള്ളവര്‍ കാണൂ, ഇതാ സി.പി.എം അക്രമ രാഷ്ട്രീയത്തിന്റെ കേരളത്തിലെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി എന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഗതി മാറ്റുന്നതു കൂടിയായി. പിണറായി വിജയനെതിരെയും മോദി ശക്തമായി പ്രതികരിച്ചു. കൊലക്കേസ് പ്രതിയെ മുഖ്യമന്ത്രിയാക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയം ദേശീയ തലത്തില്‍ പോലും ചര്‍ച്ചയായിരിക്കുകയാണ്.
Post Your Comments