ബംഗളൂരു: ബംഗുളൂരു നഗരത്തില്‍ ഇനി പ്ലാസ്റ്റിക് ബാഗ് കൈവശം വെച്ചാല്‍ 500 രൂപ പിഴയടക്കേണ്ടി വരും. കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ ആയിരം രൂപയിലെത്തും. തീര്‍ന്നില്ല, പ്ലാസ്റ്റിക് ബാഗുകള്‍ ഉണ്ടാക്കുന്നവര്‍ക്ക് അഞ്ച് ലക്ഷമാണ് പിഴയൊടുക്കേണ്ടി വരിക.
ബംഗുളൂരുവിനെ പ്ലാസ്റ്റിക് നിരോധിത നഗരമാക്കാനുള്ള സര്‍ക്കാര്‍ ശ്രമത്തിന്‍റെ ഭാഗമായാണ് ഇത്തരത്തിലൊരു നടപടിയില്‍ എത്തി നില്‍ക്കുന്നത്. 2015 ജനുവരിയിലാണ് ഐ.ടി നഗരമായ ബംഗുളൂരുവിനെ പ്ലാസ്റ്റിക് ഫ്രീ ആക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. എന്നാല്‍, ഏതൊക്കെ രീതിയിലുള്ള നിയന്ത്രണങ്ങള്‍ അവലംബിച്ചിട്ടും പ്ലാസ്റ്റിക് ഉപയോഗത്തില്‍ മാറ്റം വരുത്താല്‍ കഴിഞ്ഞിട്ടില്ല. ഇതേതുടര്‍ന്നാണ് പുതിയ നടപടി.
പ്ലാസ്റ്റിക് ബാനറുകള്‍, ഫ്ളക്സുകള്‍, തെര്‍മോക്കോള്‍ കപ്പുകള്‍, പ്ലേറ്റുകള്‍ എന്നിവക്കെല്ലാം ബംഗളൂരുവില്‍ നിരോധനമുണ്ട്.
Post Your Comments