തിരുവല്ലം: ആക്രിക്കടയിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്ക് തീപിടിച്ച് ആളിപ്പടർന്നത് പരിഭ്രാന്തി പരത്തി. തിരുവല്ലം സ്വദേശി അബ്ദുൽ റഹിം എന്നയാളുടെ ഉടമസ്ഥതയിൽ പാച്ചല്ലൂർ എൽ.പി സ്കൂളിന് സമീപത്തെ ആക്രിക്കടയിലാണ് തീപിടിത്തം ഉണ്ടായത്. വിഴിഞ്ഞം അഗ്നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്.
Read Also : ആഹാരം നിയന്ത്രിച്ചിട്ടും വ്യായാമം ചെയ്തിട്ടും ചാടിയ വയര്‍ കുറയുന്നില്ലേ? എങ്കില്‍ ഈ കാരണങ്ങളായിരിക്കാം
പാച്ചല്ലൂരിൽ ഞായറാഴ്ച പുലർച്ച ആറോടെ ആക്രിക്കടയിൽ തീ ആളിക്കത്തുന്നതു കണ്ട നാട്ടുകാരാണ് വിഴിഞ്ഞം അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്. ഗ്രേഡ് എ.എസ്.ടി.ഒ എംഗൽസിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തിയ വിഴിഞ്ഞം യൂണിറ്റ് യഥാസമയം തീയണച്ചതിനാൽ തീപടരാതെ സൂക്ഷിക്കാനായി. കടയുടെ ചുറ്റുമതിലിനുള്ളിൽ മുൻ വശത്ത് കടയ്ക്ക് പുറത്തായി ചാക്കുകളിൽ സൂക്ഷിച്ചിരുന്ന പ്ലാസ്റ്റിക് ചാക്കുകൾക്കാണ് തീപിടിച്ചത്.
കടയ്ക്കുള്ളിലും ചാക്ക് കണക്കിന് പ്ലാസ്റ്റിക്കുകൾ സൂക്ഷിച്ചിരുന്നെങ്കിലും തീ പടരാത്തത് കാരണം വലിയ ദുരന്തം ആണ് ഒഴിവായത്. ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയിൽ നിന്നോ മറ്റോ ആകാം തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments