ലക്‌നൗ : ഉത്തര്‍പ്രദേശില്‍ കൃഷിയ്ക്കായി വെള്ളമെടുത്ത കര്‍ഷകനെ പോലീസ് അറസ്്റ്റ് ചെയ്തു. ജലം മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ബുന്ദേല്‍ഖണ്ഡിലെ മഹോബയിലാണ് സംഭവം.
ഹീരലാല്‍യാദവ് എന്ന കര്‍ഷനെയാണ് അറസ്റ്റ് ചെയ്തത്. ഉര്‍മില്‍ അണക്കെട്ടിലെ വാല്‍വിന് ചോര്‍ച്ചയുണ്ടാക്കി വെള്ളം തോട്ടത്തിലേക്ക് ഒഴുക്കിയെന്നാണ് ഹീരാലാലിനെതിരായ ആരോപണം. പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റത്തിനാണ് കേസെടുത്തത്. എന്നാല്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഡാമിന്റെ വാല്‍വ് നേരത്തെ തന്നെ കേടായതാണെന്നും ഹീരാലാലിന്റെ ഭാര്യ പറഞ്ഞു.
ബുന്ദേല്‍ഖണ്ഡ് ഉള്‍പ്പെടെയുള്ള ഉത്തര്‍പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ കടുത്ത ജലക്ഷാമമാണ് ഉള്ളത്. എന്നാല്‍ വരള്‍ച്ചയെ നേരിടാന്‍ കേന്ദ്രസര്‍ക്കാര്‍ സഹായം ആവശ്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. നേരത്തെ കേന്ദ്രസര്‍ക്കാര്‍ അയച്ച ജലതീവണ്ടി സ്വീകരിക്കാന്‍ സംസ്ഥാനം തയാറായിരുന്നില്ല.
Post Your Comments