ന്യൂഡല്‍ഹി: ഭീകരസംഘടനയായ ജയ്ഷ്-എ-മൊഹമ്മദിനെ പൂട്ടുന്നതിനായി അവര്‍ക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന ശൃംഖല കണ്ടെത്തി നശിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.) തുടങ്ങി. അമേരിക്കയുടെ സഹകരണത്തോടെയാകും എന്‍.ഐ.എ. ഈ ലക്ഷ്യം ഫലപ്രാപ്തിയില്‍ എത്തിക്കുക. ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദ ആക്രമണങ്ങളില്‍, പ്രത്യേകിച്ചും പത്താന്‍കോട്ട് ആക്രമണത്തില്‍, ജയ്ഷ്-എ-മൊഹമ്മദിനും അതിന്‍റെ മേധാവിയായ മൌലാനാ മസൂദ് അസറിനും ഉള്ള പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ ലഭിച്ചതോടെയാണ്, യുഎസ് സഹായത്തോടെ ജയ്ഷ്-എ-മൊഹമ്മദിനേയും മസൂദ് അസറിനേയും ഉന്മൂലനം ചെയ്യുക എന്ന ദൌത്യത്തിന് എന്‍.ഐ.എ. തുടക്കമിട്ടിരിക്കുന്നത്.
അല്‍-റഹ്മത്ത് എന്ന ഒരു ട്രസ്റ്റ് വഴിയാണ് ജയ്ഷ്-എ-മൊഹമ്മദിന് സാമ്പത്തിക സഹായങ്ങള്‍ വരുന്നതെന്ന് എന്‍.ഐ.എയ്ക്ക് വിവരം കിട്ടിയിട്ടുണ്ട്. ജയ്ഷ്-എ-മൊഹമ്മദിന് സഹായം ലഭ്യമാക്കുന്ന വ്യാജ സംഘടനയാണ് അല്‍-റഹ്മത്ത് എന്ന്‍ വിവരം ലഭിച്ചപ്പോള്‍ 2010-ല്‍ അമേരിക്ക അതിനെ നിരോധിച്ചിരുന്നു. അതിനെത്തുടര്‍ന്ന് യു.എ.ഇ. പോലുള്ള രാജ്യങ്ങളും അല്‍-റഹ്മത്തിനെ നിരോധിച്ചു. പക്ഷേ, പാകിസ്ഥാനില്‍ ഇപ്പോളും ഈ ട്രസ്റ്റ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്.
അല്‍-റഹ്മത്തിനേയും അതുപോലുള്ള മറ്റ് വ്യാജ സംഘടനകളേയും കണ്ടെത്തി ഇല്ലായ്മ ചെയ്ത് ജയ്ഷ്-എ-മൊഹമ്മദിനെ നശിപ്പിക്കുക എന്നതാണ് എന്‍.ഐ.എയുടെ ലക്ഷ്യം.
Post Your Comments