ശാസ്താംകോട്ട: കുന്നത്തൂരിലെ ആദ്യകാല സി.പി.എം നേതാവും മുപ്പതു വര്‍ഷത്തോളം പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന പോരുവഴി വാസുദേവന്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. ഭരണിക്കാവില്‍ എന്‍.ഡി.എ സംഘടിപ്പിച്ച മഹാസമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങില്‍ നിന്നാണ് അദ്ദേഹം അംഗത്വം സ്വീകരിച്ചത്. ഒരുകാലത്ത് കുന്നത്തൂരിലെ സി.പി.എമ്മിന്‍റെയും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളുടെയും അമരക്കാരനായിരുന്ന വാസുദേവന്‍ പാര്‍ട്ടി ഏരിയ കമ്മറ്റിയുടെ ആക്ടിംഗ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. തുടരെ കാല്‍ നൂറ്റാണ്ടോളം പോരുവഴി പഞ്ചായത്തിലെ ഇടതുഭരണത്തെ നയിച്ചതും വാസുദേവനായിരുന്നു. ഒടുവില്‍ വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി വിട്ടുനിന്ന ശേഷം ജെ.എസ്.എസില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ കുറെ നാളായി രാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു വാസുദേവന്‍. അദ്ദേഹത്തിന്റെ ബി.ജെ.പി പ്രവേശം പോരുവഴിയിലെ ബി.ജെ.പി ബി.ഡി.ജെ.എസ് സഖ്യത്തിന് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
Post Your Comments