ഹൈദരാബാദ് : ഹൈദരാബാദില്‍ യുവതി ആത്മഹത്യ ചെയ്തു. പുതിയതായി വാങ്ങിയ സ്മാര്‍ട്ട് ഫോണ്‍ നഷ്ടപ്പെട്ട വിഷമത്തില്‍ ജഹാനുമ സ്വദേശിയായ സുല്‍ത്താന ബീഗമാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളില്‍ തൂങ്ങി മരിച്ചത്.
സുല്‍ത്താന കഴിഞ്ഞ മാസമാണ് ഫോണ്‍ വാങ്ങിയത്. ഫോണ്‍ നഷ്ടപ്പെട്ടതിന്റെ പേരില്‍ സുല്‍ത്താനയെ ഉമ്മ സൂബിയാന ബീഗം വഴക്കുപറഞ്ഞിരുന്നു. ഇതിനു ശേഷം കനത്ത മഴയെത്തുടര്‍ന്ന് ഇവരുടെ വീട്ടില്‍ കറണ്ടു പോയി. ഈ സമയം സുല്‍ത്താനയും സൂബിയാനയും വീടിന് മുന്‍വശത്ത് വന്നിരുന്നു. കുറച്ചു സമയത്തിന് ശേഷം സുല്‍ത്താന മുറിയിലേക്ക് പോകുകയും ചെയ്തു.
കരണ്ടു വന്ന ശേഷം സുല്‍ത്താനയെ അന്വേഷിച്ച് മുറിയില്‍ പോയ സൂബിയാന മകള്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്കി. സുല്‍ത്താനയുടെ പിതാവ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. സുല്‍ത്താന ബ്യൂട്ടീഷനായി ജോലി നോക്കുകയായിരുന്നു.
Post Your Comments