കോണ്‍ഗ്രസ് പ്രസിഡന്‍റ് സോണിയാഗാന്ധി, വൈസ്പ്രസിഡന്‍റ് രാഹുല്‍ഗാന്ധി, മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവര്‍ കോണ്‍ഗ്രസിന്‍റെ “സേവ് ഡെമോക്രസി” ജാഥയ്ക്കിടെ പാര്‍ലമെന്‍റ് സ്ട്രീറ്റ് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് വരിച്ച് നാടകീയമായ രംഗങ്ങള്‍ സൃഷ്ടിച്ചു. പോലീസ് സ്റ്റേഷനില്‍ കീഴടിങ്ങിയ മൂവരെയും അല്‍പ്പനേരത്തിനകം വിട്ടയച്ചു.
ബിജെപിയുടെ ജനാധിപത്യ വിരുദ്ധ നയങ്ങള്‍ക്കെതിരെ എന്ന പേരിലാണ് കോണ്‍ഗ്രസ് മാര്‍ച്ച് സംഘടിപ്പിച്ചത്.
അഗസ്റ്റ വെസ്റ്റ്ലാന്‍റ് അഴിമതിയുടെ കറയില്‍ മുങ്ങി നില്‍ക്കുന്ന കോണ്‍ഗ്രസ് ആ വിഷയത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം രാഷ്ട്രീയനാടകങ്ങള്‍ കളിക്കുന്നതെന്നായിരുന്നു ബിജെപിയുടെ മറുപടി.
പാര്‍ലമെന്‍റ് ഹൗസിലേക്ക് മാര്‍ച്ച് നടത്താനുള്ള അനുമതി പോലീസ് നിഷേധിച്ചതാണ് അറസ്റ്റ് വരിക്കല്‍ മുതലായ നടപടികളിലേക്ക് നീങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ പ്രേരിപ്പിച്ചത്.
Post Your Comments