ബെയ്ജിംഗ്: ചൈന ദക്ഷിണ ചൈനാക്കടലില്‍ തങ്ങള്‍ പുലര്‍ത്തുന്ന പരമാധികാരം തങ്ങള്‍ തുടരുമെന്നും ഈ വിഷയത്തില്‍ അന്വേഷണം നടത്തുന്ന യുഎന്‍-ന്‍റെ ട്രിബ്യൂണലിന്‍റെ വിധി പ്രതികൂലമായാലും അത് അനുസരിക്കില്ലെന്നും ഭീഷണി മുഴക്കി ചൈന രംഗത്തെത്തി. യുഎന്‍ ട്രിബ്യൂണലിന്‍റെ വിധി ഫിലിപ്പീന്‍സിന് അനുകൂലമായിരിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ചൈന ഇത്തരമൊരു ഭീഷണി മുഴക്കിയത്.
ചൈനക്കെതിരെ വിധിവന്നാല്‍ അത് രാഷ്ട്രീയ കാപട്യമാണെന്നും, ചൈനയുടെ അവകാശങ്ങളെ ഹനിക്കാനുള്ള ശ്രമമാണെന്നും ഉള്ള വ്യാഖ്യാനമാണ് ചൈനയ്ക്ക്.
തങ്ങള്‍ക്ക് പരമാധികാരം ഉണ്ടെന്ന് ചൈന അവകാശപ്പെടുന്ന ദക്ഷിണ ചൈനാക്കടലില്‍ ഫിലിപ്പീന്‍സ്, ബ്രൂണൈ, വിയറ്റ്നാം, മലേഷ്യ, തായ്വാന്‍ എന്നീ രാജ്യങ്ങളും അവകാശവാദം ഉന്നയിക്കുന്നുണ്ട്.
Post Your Comments