NewsIndia

മോശം പ്രകടനം നടത്തിയ റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ അച്ചടക്ക നടപടി

ന്യൂഡല്‍ഹി: മോശം പ്രകടനത്തെ തുടര്‍ന്ന് കേന്ദ്ര റവന്യൂ വകുപ്പിലെ 33 ഉദ്യാഗസ്ഥര്‍രോട് നേരത്തെ വിരമിക്കാന്‍ (പ്രിമച്വര്‍ റിട്ടയര്‍മെന്റ്) സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മെച്ചപ്പെട്ട ഭരണനിര്‍വഹണം ഉറപ്പാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.

വകുപ്പുതല നടപടികളുടെ ഭാഗമായി കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ 72 പേരെ ജോലിയില്‍നിന്നു പുറത്താക്കിയിട്ടുണ്ട്. ഇതോടെ പുറത്താക്കപ്പെട്ട ഉദ്യോഗസ്ഥരുടെ എണ്ണം 105 ആയി. ഇവരെല്ലാവരും അമ്ബതു വയസിനു മുകളില്‍ പ്രായമുള്ള ക്ലാസ് വണ്‍ ഉദ്യോഗസ്ഥരാണ്.

മോശം പ്രകടനം കാഴ്ച വയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി വകുപ്പുതല സെക്രട്ടറിമാര്‍ക്ക് ജനവരിയില്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ച്‌ വിവിധമന്ത്രാലയങ്ങളില്‍നിന്ന് 122 ഡെപ്യൂട്ടി സെക്രട്ടറിതല ഉദ്യോഗസ്ഥരുടെ പട്ടിക തയാറാക്കിയിരുന്നു.

ഇതില്‍ 17 പേര്‍ പ്രതിരോധ വകുപ്പില്‍നിന്നുള്ളവരും ഉന്നത വിദ്യാഭ്യാസ വകുപ്പിലെ 13 പേരും ആരോഗ്യമന്ത്രാലയത്തില്‍നിന്ന് ഏഴുപേരും വാണിജ്യ മന്ത്രാലയത്തില്‍നിന്ന് ആറും നാഷണല്‍ ഇന്റലിജന്‍സ് ഗ്രിഡ്, നാഷണല്‍ സ്ക്രൂട്ടിനി കൗണ്‍സില്‍ എന്നിവിടങ്ങളില്‍നിന്ന് ഒന്നും വീതം ഉദ്യോഗസ്ഥരാണ് ഉള്‍പ്പെട്ടിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button