ദാരുണ മരണത്തിലേക്ക് നീങ്ങുന്ന നാല് മാസം പ്രായമുള്ള നോറയ്ക്ക് ഇത്രയും നാള്‍ കാവല്‍ നിന്നത് രണ്ട് വളര്‍ത്തു നായ്ക്കള്‍ ആയിരുന്നു. എന്നാല്‍ എല്ലാവരെയും നിരാശരാക്കി അവള്‍ ഇന്നലെ യാത്രയായി. നോറ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെയാണ് പുറത്തുവന്നത്.
ശാന്തമായ മരണം നല്‍കാന്‍ തയ്യാറായെങ്കിലും അവരുടെ വളര്‍ത്തു നായ്ക്കള്‍ തയ്യാറായിരുന്നില്ല. വേദനയുണ്ടെങ്കിലും മാതാപിതാക്കളായ മേരിയും ജോണും ശാന്തമായ മരണം മകള്‍ക്ക് നല്‍കാന്‍ ആഗ്രഹിക്കുമ്പോള്‍ ബാസറ്റ് ഹൗണ്ട് ഇനത്തില്‍പെട്ട ഇവരുടെ നായ്ക്കള്‍ കുഞ്ഞിന്റെ അടുത്തു തന്നെ ഇരിപ്പുറപ്പിച്ചിരുന്നു ആരെയും അടുത്തേക്ക് അടുപ്പിക്കാതെയാണ് നോറയെ അവര്‍ സംരക്ഷിച്ചത്.
സ്‌ട്രോക്ക് ബാധിച്ച നോറയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം നശിച്ചിരുന്നു കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്രയും നാള്‍ നോറയുടെ ജീവന്‍ നിലനിന്നത്. നാളുകള്‍ ചെല്ലുന്തോറും ഗുരുതരമായ ഹൃദയാഘാതം ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ ശാന്തമായ ഒരു മരണം നോറയ്ക്ക് നല്‍കുകയെന്നതു മാത്രമാണ് പോംവഴിയെന്ന് മേരി ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. എന്നാല്‍ തന്റെ വളര്‍ത്തുനായ്ക്കള്‍ ഇതിന് തടസ്സമായി നില്‍ക്കുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. ചിത്രങ്ങള്‍ കാണാം…
Post Your Comments