ചണ്ഡിഗഢ് : വെള്ളം പാഴാക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷയും പിഴയും ചുമത്താന്‍ ഹരിയാന സര്‍ക്കാര്‍ ഒരുങ്ങുന്നു. പൊതുമരാമത്ത് മന്ത്രി റാവു നര്‍ബീര്‍ സിങാണ് കഴിഞ്ഞ ദിവസം ഇക്കാര്യം അറിയിച്ചത്.
വെള്ളം പാഴാക്കിയതായി കണ്ടെത്തിയാല്‍ ഇനി മൂന്നു മാസം ജയില്‍ വാസവും 10,000 രൂപ പിഴയുമാണ് ശിക്ഷ. വീടുകളില്‍ നിന്നും കടകളില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കി റോഡ് നശിപ്പിക്കുന്നവര്‍ക്കെതിരേയാണ് നടപടി വരുന്നതെങ്കിലും റോഡിലേക്ക് ബക്കറ്റില്‍ വെള്ളമൊഴിക്കുന്നവരെ പോലും നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. ഇതിനായുള്ള ബില്‍ അടുത്തു തന്നെ ഹരിയാന നിയമസഭയില്‍ അവതരിപ്പിക്കും.
എന്നാല്‍, കുടിവളള ദൗര്‍ലഭ്യമല്ല ഈ നിയമത്തിനു പിന്നില്‍. ഗ്രാമീണര്‍ വീടുകളില്‍ നിന്ന് ജലം ഒഴുക്കുന്നതു കാരണം ഗ്രാമപ്രദേശങ്ങളിലെ റോഡുകള്‍ പൊട്ടി പൊളിയുന്നതു തടയാനാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. ഹരിയാനയില്‍ റോഡു സംരക്ഷണം ലക്ഷ്യമാക്കിയുള്ള സര്‍ക്കാര്‍ ക്യാംപെയിനും തുടങ്ങിയിട്ടുണ്ട്. കൂടാതെ സംസ്ഥാനത്തെ ശോചനീയമായ റോഡുകളെ കുറിച്ചു വാട്‌സ് അപ്പിലൂടെ ജനങ്ങള്‍ക്ക് അറിയിക്കാനുളള സാഹചര്യമൊരുക്കും. ഇതോടൊപ്പം അനധികൃതമായി മരം മുറിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കാനും സര്‍ക്കാര്‍ നിര്‍ദ്ദേശത്തിലുണ്ട്.
Post Your Comments