ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനി ജിഷ പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട വിഷയം പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും ചര്‍ച്ചയായി. രാജ്യസഭയില്‍ സിപിഎം അംഗം സി.പി.നാരായണനും സി.പി.ഐ അംഗം ഡി.രാജയുമാണ് ഉന്നയിച്ചത്. തുടര്‍ന്ന് കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്ന ദളിത്-സ്ത്രീ പീഡനങ്ങളെക്കുറിച്ച് ബിജെപി അംഗം തരുണ്‍ വിജയ് സഭയെ ധരിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഈ സ്ഥിതിഗതിയെ നിയന്ത്രിക്കുന്നതില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു എന്നും തരുണ്‍ വിജയ് ചൂണ്ടിക്കാണിച്ചു.
തുടര്‍ന്ന് വിഷയത്തില്‍ മറുപടി പറഞ്ഞ കേന്ദ്രസാമൂഹ്യക്ഷേമ മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ട് താന്‍ പെരുമ്പാവൂരില്‍ ജിഷയുടെ വീടും മാതാവിനേയും സന്ദര്‍ശിക്കുമെന്നും റിപ്പോര്‍ട്ട് തയാറാക്കി സഭയുടെ മുന്നില്‍ അവതരിപ്പിക്കുമെന്നും അറിയിച്ചു.
Post Your Comments