Latest NewsKerala

ജിഷയുടെ അമ്മ രാജേശ്വരി വീണ്ടും പുതിയ കണ്ടെത്തലുമായി

പെരുമ്പാവൂർ: വീണ്ടും ജിഷയുടെ ‘അമ്മ രാജേശ്വരി വാർത്തകളിൽ നിറയുകയാണ്. ഇത്തവണ, മകളുടെ കൊലയാളി അമീര്‍ ഉള്‍ ഇസ്ളാം മാത്രമാണോ എന്നാണ് രാജേശ്വരിയുടെ സംശയം. കൊലപാതകത്തില്‍ അമീറിന്റെ പങ്ക്‌ കോടതിയില്‍ തെളിഞ്ഞതാണെങ്കിലും കൃത്യം നടക്കുമ്പോള്‍ അമീറിനെ സഹായിക്കാന്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്നത്‌ വൃക്‌തമല്ല.

തനിച്ച്‌ ഇത്തരമൊരു കൊലപാതകം ചെയ്യാന്‍ അമീറിന്‌ കഴിയുമോ എന്ന പലരുടെയും ചോദ്യമാണ്‌ തന്നെയും ഇത്തരത്തില്‍ ചിന്തിപ്പിച്ചതെന്നും സത്യം വെളിച്ചത്തുകൊണ്ടുവരാന്‍ കൂടുതല്‍ അന്വേഷണം നടത്തണമെന്നും രാജേശ്വരി ആവശ്യപ്പെട്ടു. ഇതിനായി ഇവർ പ്രത്യേക അപേക്ഷ തപാലിൽ ഹൈക്കോടതിയില്‍ എത്തിച്ചു എന്നും പത്ര സമ്മേളനം നടത്തി പറഞ്ഞു. കേസില്‍ മറ്റാര്‍ക്കും പങ്കുള്ളതായി സംശയിമില്ലെന്നു രാജേശ്വരിയും മുന്‍പ്‌ പറഞ്ഞിരുന്നു.

എന്നാല്‍ ഇപ്പോഴുണ്ടായ പുതിയ സംശയവും തുടര്‍ന്നുള്ള നടപടികളും കേസിനെ കൂടുകല്‍ സങ്കീര്‍ണമാക്കും. അമീര്‍ ഉള്‍ ഇസ്ലാം മാത്രമാണു പ്രതിയെന്ന ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന്റെ അടിസ്‌ഥാനത്തില്‍ കോടതി ഇയാള്‍ക്ക്‌ വധശിക്ഷ വിധിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button