NewsIndia

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ രാഹുല്‍ഗാന്ധിയുടെ പങ്കും അന്വേഷണപരിധിയില്‍

അഗസ്റ്റ വെസ്റ്റ്ലാന്‍റ് ഹെലികോപ്റ്റര്‍ അഴിമതിയിലെ പ്രധാന ഇടനിലക്കാരില്‍ ഒരാളായ ഗുയ്ഡോ ഹഷ്കെയും രാഹുല്‍ഗാന്ധിയും തമ്മിലുള്ള ബന്ധം അന്വേഷിക്കണമെന്ന് ബിജെപി എംപി കിരിത് സോമയ്യ ആവശ്യപ്പെട്ടു. രാഹുലിന്‍റെ സഹായിയായ കനിഷ്ക സിങ്ങിനോട്‌ വളരെ അടുത്ത ബന്ധമുള്ള എമാര്‍-എംജിഎഫ് എന്ന കമ്പനിയുടെ ഡയറക്ടര്‍ ആയി ഹഷ്കെ നിയമിതനായിരുന്നു.

ഇതേത്തുടര്‍ന്ന് എമാര്‍-എംജിഎഫ്-ഉമായി തനിക്ക് ബന്ധങ്ങളൊന്നുമില്ലെന്ന് കനിഷ്ക സിംഗ് പറഞ്ഞു. ഇതേ കാര്യത്തെക്കുറിച്ച് അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് സോമയ്യ യുപിഎ ഭരണകാലമായ 2013-ല്‍ സിബിഐക്ക് കത്തെഴുതിയിരുന്നു. ഇക്കഴിഞ്ഞ ഏപ്രില്‍ 30-ആം തീയതി സോമയ്യ ഇതേ ആവശ്യം ഉന്നയിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ സമീപിച്ചിരിക്കുകയാണ്.

സോമയ്യയുടെ ആവശ്യം പരിഗണിച്ച് എന്‍ഫോഴ്സ്മെന്‍റ് ഈ വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എമാര്‍-എംജിഎഫിന്‍റെ ഡയറക്ടറായി ഹഷ്കെ നിയമിതനായത് 2009 സെപ്റ്റംബര്‍ 25-നായിരുന്നു.2009 ഡിസംബറില്‍ ഹഷ്കെ ഡയറക്ടര്‍ സ്ഥാനം രാജി വയ്ക്കുകയും ചെയ്തിരുന്നു.

മറ്റൊരു ആരോപിതനായ ഗൌതം ഖൈത്താന്‍ എമാര്‍-എംജിഎഫിന്‍റെ അഡീഷണല്‍ ഡയറക്ടറായി 2009 സെപ്റ്റംബര്‍ 3-ന് നിയമിതനായിരുന്നു. പിന്നീട്, 2009 നവംബര്‍ 25-ന് ഖൈത്താന് ഡയറക്ടറായി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button