ക്ഷേത്രങ്ങള്‍ വിഗ്രഹാരാധനയുടെ സ്ഥലങ്ങളാണ്. ശാന്തിയും സമാധാനവുമെല്ലാം ആഗ്രഹിച്ച് ഈശ്വരദര്‍ശനത്തിനായി ആളുകളെത്തുന്ന സ്ഥലം. ദൈവത്തെ തേടി മാത്രമല്ല അമ്പലദര്‍ശനം. ഇതിനു പുറകില്‍ ചില ശാസ്ത്രിയ സത്യങ്ങളും വിശദീകരണങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു അറിയാം,
ക്ഷേത്രങ്ങള്‍ ധാരാളം പോസിറ്റീവ് ഊര്‍ജത്താല്‍ ചുറ്റപ്പെട്ട പ്രദേശത്തായിരിയ്ക്കും. നോര്‍ത്തില്‍ നിന്നും സൗത്തിലേയ്ക്ക് മാഗ്നറ്റിക്, ഇലക്ട്രിക് തരംഗങ്ങള്‍ സഞ്ചരിയ്ക്കുന്ന ഇടം. ഇതുകൊണ്ടുതന്നെ ഈ ഊര്‍ജം അവിടെയെത്തുന്നവരിലും പകരും.
ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ നടുവിലായിരിയ്ക്കും. ഊര്‍ജത്തിന്റെ മുഖ്യഉറവിടമായ സ്ഥലത്ത്. മൂലസ്ഥാനം അല്ലെങ്കില്‍ ഗര്‍ഭസ്ഥാനം എന്നാണ് ഇവിടം അറിയപ്പെടുന്നത്.
ചെരിപ്പിടാതെ അമ്പലത്തില്‍ കയറണമെന്നു പറയുന്നതിനും ശാസ്ത്രിയവിശദീകരണമുണ്ട്. നമ്മുടെ നഗ്നമായ കാലുകളിലൂടെ ക്ഷേത്രത്തിലെ ഊര്‍ജം ശരീരത്തിലേയ്ക്കു പകര്‍ന്നു കിട്ടുകയാണ്.
മണിയടിയ്ക്കുന്നത് ക്ഷേത്രത്തില്‍ പതിവാണ്. മണിനാദം നമ്മുടെ കേള്‍വിശക്തിയെ കൂടുതല്‍ മെച്ചപ്പെടുത്തും. മാത്രമല്ല, മണിയടിച്ചാലുള്ള പ്രകമ്പനം ഏഴു സെക്കന്റുകള്‍ നീണ്ടു നില്ക്കും ഈ ഏഴു സെക്കന്റുകളില്‍ നമ്മുടെ ശരീരത്തിലെ അസുഖങ്ങള്‍ സുഖപ്പെടുത്തുന്ന ഏഴ് ബിന്ദുക്കളെ പ്രവര്‍ത്തനക്ഷമമാക്കും.
നട തുറക്കുമ്പോള്‍ കര്‍പ്പൂരം കത്തിച്ച് ആരതിയുഴിയുന്നത് പതിവാണ്. ഇരുട്ടില്‍ കര്‍പ്പൂരം കത്തുന്നതു കാണുന്നത് നമ്മുടെ കാഴ്ചശക്തിയ്ക്കു നല്ലതാണത്രെ.
ആരതിയില്‍ കൈ തൊട്ടുതൊഴുത് കണ്ണില്‍ വയ്ക്കുന്നത് ക്ഷേത്രാചാരങ്ങളില്‍ ഒന്നാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ കയ്യിലെ ചൂട് കണ്ണിലെത്തി സ്പര്‍ശനേന്ദ്രിയം കൂടുതല്‍ കാര്യക്ഷമമാകും.
ചില പ്രത്യേക പുഷ്പങ്ങള്‍, പ്രത്യേകിച്ചു മണമുള്ളവയാണ് പൂജുയ്ക്കുപയോഗിയ്ക്കുന്നത്. ഇവയുടെ ഗന്ധവും കര്‍പ്പൂര, സാമ്പ്രാണി ഗന്ധവുമെല്ലാം കൂടിക്കലര്‍ന്ന് മണം തിരിച്ചറിയാനുളള ഇന്ദ്രിയത്തെ ശക്തിപ്പെടുത്തും.
തീര്‍ത്ഥജലം സേവിയ്ക്കുന്നതും ക്ഷേത്രാചാരങ്ങളില്‍ പെടുന്നു. സാധാരണ ചെമ്പു പാത്രത്തിലാണ് തീര്‍ത്ഥം സൂക്ഷിയ്ക്കുന്നത്. ചെമ്പുപാത്രത്തിലെ വെള്ളം കുടിയ്ക്കുന്നത് ശരീരത്തിലെ വാത, കഫ, പിത്ത ദോഷങ്ങള്‍ നീക്കാന്‍ നല്ലതാണെന്നാണ് ശാസ്ത്രം. സ്വാദറിയാനുള്ള കഴിവിനേയും ഇത് വര്‍ദ്ധിപ്പിയ്ക്കും.
അമ്പലത്തില്‍ പ്രദക്ഷിണവും പ്രധാനമാണ്. ഇങ്ങനെ വട്ടത്തില്പ്രദക്ഷിണം ചെയ്യുമ്പോള്‍ ശരീരം ഊര്‍ജം ആഗിരണം ചെയ്യുന്നു.
Post Your Comments