ന്യൂഡല്‍ഹി: ഏകീകൃത മെഡിക്കല്‍ പ്രവേശനപരീക്ഷയായ നീറ്റിനെതിരേ വിവിധ സംസ്ഥാനങ്ങളും സ്വകാര്യ മെഡിക്കല്‍ കോളജുകളും സമര്‍പ്പിച്ച ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. ജസ്റ്റിസ് അനില്‍ ആര്‍.ദവെ അധ്യക്ഷനായ ബഞ്ചാണ് ഇന്നുച്ചയ്ക്ക് കേസ് പരിഗണിക്കുക. കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകാന്‍ സുപ്രീംകോടതിയിലെ സ്റ്റാന്‍ഡിങ് കോണ്‍സലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആശങ്കകള്‍ക്കിടെ, കര്‍ശന പരിശോധനകളോടെ നീറ്റ് നടന്നു. 6.5 ലക്ഷംപേര്‍ എഴുതിയ പരീക്ഷ കടുപ്പമേറിയതായിരുന്നെന്നാണ് പൊതുവില്‍ അഭിപ്രായം. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളായിരുന്നു പരീക്ഷാകേന്ദ്രങ്ങള്‍. മെഡിക്കല്‍ കൗണ്‍സിലിന്റെ മേല്‍നോട്ടത്തില്‍ സി.ബി.എസ്.ഇ നടത്തിയ പരീക്ഷക്കത്തെിയ വിദ്യാര്‍ഥികളെ കര്‍ശന ദേഹപരിശോധനയോടെയാണ് ഞായറാഴ്ച പരീക്ഷാ കേന്ദ്രങ്ങളിലും ഹാളിലും പ്രവേശിപ്പിച്ചത്. പരീക്ഷാകേന്ദ്രത്തിന്റെ ഗേറ്റില്‍ ആദ്യഘട്ട പരിശോധനക്കുശേഷം, പരീക്ഷാ കേന്ദ്രത്തിനുള്ളില്‍ സജ്ജീകരിച്ചിരുന്ന പ്രത്യേക മുറിയില്‍ ശിരോവസ്ത്രമണിഞ്ഞത്തെിയ വിദ്യാര്‍ഥികള്‍ക്കുള്ള പരിശോധനയും നടന്നു.
കൈയിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്‍, വാച്ച്, മുടിയില്‍ ചൂടിയിരുന്ന ക്‌ളിപ്പുകള്‍, പൊട്ട് ഉള്‍പ്പെടെയുള്ളവ ഗേറ്റില്‍ വെച്ച് നീക്കംചെയ്ത് രക്ഷാകര്‍ത്താക്കളെ ഏല്‍പിച്ചു. അതിനുശേഷമാണ് പരീക്ഷാകേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിച്ചത്. ഷൂ ഊരിമാറ്റിയെങ്കിലും ചെരിപ്പ് അനുവദിച്ചു. ശിരോവസ്ത്രമണിഞ്ഞ് പരീക്ഷ എഴുതാനുള്ള അനുമതി നിഷേധിച്ച സി.ബി.എസ്.ഇ നടപടിക്കെതിരെ വിദ്യാര്‍ഥികള്‍ ഹൈകോടതിയില്‍നിന്ന് അനുകൂല വിധി വാങ്ങിയിരുന്നു. അവര്‍ നേരത്തേ പരീക്ഷാ കേന്ദ്രങ്ങളിലത്തെി പരിശോധനക്ക് വിധേയമാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുന്ന പരീക്ഷയുടെ ഫലം ആഗസ്റ്റ് 17ന് പ്രസിദ്ധീകരിക്കും.
നീറ്റ് നടപ്പാക്കണമെന്ന് കഴിഞ്ഞ ദിവസം സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് കേരളം ഉള്‍പ്പെടെ ചില സംസ്ഥാനങ്ങളില്‍ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടര്‍ന്നാണ് വിവിധ സംഘടനകളും സംസ്ഥാനങ്ങളും കൂടി ഹരജി സമര്‍പ്പിച്ചത്.
Post Your Comments