അനു ചന്ദ്ര
ബലാല്‍സംഗം, മാനഭംഗം,കേള്ക്കാന് ഒട്ടും സുഖകരമല്ലാത്ത പദമാണ്. പതിനൊന്നാം വയസ്സില്‍ തൊട്ടടുത്ത നാട്ടിലെ സമപ്രായക്കാരി അതി ക്രൂരമായി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെടുന്നത് വരെ തീര്‍ത്തും അന്യമായിരുന്നു ആ പദം. പിന്നീട് അവിടുന്നിങ്ങോട്ട് വളരെയേറെ സുപരിചിതവും.
സമപ്രായക്കാരിയുടെ കൊലപാതകം തീര്‍ത്തെടുത്ത നടുക്കം ഇന്നും വിട്ട് മാറിയിട്ടില്ല. സംഭവത്തോടനുബന്ധിച്ച് ഒരു പ്രമുഖ പത്രത്തില്‍ തുടരെ തുടരെ വന്നു കൊണ്ടെയിരുന്ന വാര്ത്തകളൊന്നും തന്നെ കാലങ്ങള്‍ മായ്ച്ചെടുത്തിട്ടില്ല.”കാണാതായ സ്ക്കൂള്‍ വിദ്യാര്‍ത്ഥിയെ ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി “വധകേസ് പ്രതി പിടിയില്‍ “,”കൈകാലുകള്‍ കെട്ടിയിട്ട് ക്രൂരകൃത്യം”. വായിച്ച് മനം മടുത്തു പോയി.ബലാല്‍സംഗം എന്താണെന്നും,എന്തിന് വേണ്ടി ബലാല്‍സംഗം ചെയ്യുന്നെന്ന് പോലും തിട്ടമില്ലാത്ത കാലത്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ,അവളനുഭവിക്കേണ്ടി വന്ന യാതനകളുടെ ,വീര്‍പ്പ് മുട്ടലുകളുടെ,മരണവെപ്രാളത്തിന്‍റ,ഒടുവില്‍ ചേതനയററ ശരീരത്തിന്‍റെ എല്ലാം പൊളളിച്ചകള് ശരീരമാകമാനം കടന്നു കൂടിയെന്കിലും അതിലേറെ അറച്ച് നിന്നതും ,മനസ്സിനെ ആഴത്തില് പൊളളിച്ചതും മറെറാരു വാര്‍ത്തയായിരുന്നു. ബലാല്‍സംഗത്തിന് ശേഷം തോര്‍ത്ത് കൊണ്ട് കഴുത്തില് ചുററി വരിഞ്ഞ് മരണം ഉറപ്പ് വരുത്തി വീണ്ടും ബലാല്‍സംഗം ചെയ്ത് ഒടുവില്‍ ചെറുപ്പം ഒരു കുഞ്ഞിന്‍റെ മൃദദേഹം പണി നടക്കുന്ന വീടിനുളളിലെ റാക്കിനോട് ചാരി ചാക്കും,കല്ലും വെച്ച് ഒളിപ്പിച്ച് തൊട്ടടുത്ത ഹോട്ടലില്‍ പോയി പൊറോട്ടയും,ചിക്കന്‍ കറിയും കഴിച്ച പ്രതിയുടെ മനോവികാരം. എത്രയോ രാത്രികളില് അതോര്‍ത്ത് ഉറക്കം വരാതെ അസ്വസ്ഥതയോടെ തിരിഞ്ഞും മറിഞ്ഞും കിടന്നു. സ്കൂള്‍ അസംബ്ലികളില് അദ്ധ്യാപകര് പെണ്‍കുട്ടികള്ക്കായി പ്രത്യേക ഉപദേശങ്ങള്‍ തന്നു. ഒററക്ക് നടക്കരുത്,കൂട്ടം കൂടി നടക്കുക,അപരിചിതരോട് സംസാരിക്കരുത്. അത്തരം മുന്കരുതലുകളില് ഞങ്ങള്‍ പ്രത്യേകം ജാഗരൂകരാവുകയും ചെയ്തു. പ്രസ്തുത വധകേസിലെ പ്രതിക്ക് തുടക്കത്തില്‍ വധശിക്ഷയും,പിന്നീട് ജീവപര്യന്തവുമായി കോടതി വിധി മാറി മറിഞ്ഞ് വന്നപ്പോള് കൊല്ലപ്പെട്ട കുട്ടിയെ കുറിച്ചോര്‍ത്ത്,പണത്തിന്‍റെ,രാഷ്ട്രീയ പിന്ബലത്തിന്‍റെ പേരില്‍ അവള്ക്ക് നിഷേധിച്ച നീതിയെ കുറിച്ചോര്ത്ത് അപലപിച്ചു …അത്തരം പരിദേവനങ്ങളുടെ ഒരു തുടക്കം മാത്രമായിരുന്നു അതെന്ന് കാലങ്ങള് വീണ്ടും തെളിയിച്ചു..അതിലേറെ മൃഗീയവും,അതിലുമെത്രയോ ഏറെ പൈശാചികവുമായി പിന്നീടും ബലാല്‍സംഗത്തിനിരയായ മരണങ്ങള് നമുക്ക് കാണേണ്ടി വന്നു..ഓടി കൊണ്ടിരിക്കുന്ന തീവണ്ടിയില് നിന്ന് തളളിയിട്ട് കാമഭ്രാന്ത് തീര്‍ത്ത് ഒടുവില്‍ സൌമ്യയുടെ നിലച്ച ദേഹത്തിന് കോടികള് കൊണ്ട് വില പറഞ്ഞ്,കൂസലില്ലാതെ നമ്മളെ നോക്കി പുഞ്ചിരിച്ച് ഗോവിന്ദച്ചാമി കഴുമരത്തില് നിന്ന് തലയൂരിയെടുക്കുന്പോള് പ്രബുദ്ധ കേരളത്തിലെ മലയാളികള്‍ നിശബ്ദതയുടെ നെടുവീര്‍പ്പോടെ നോക്കി നിന്നു..ഡല്ഹിയില് ക്രൂരമായി ഓടി കൊണ്ടിരിക്കുന്ന ബസ്സില്‍ വെച്ച് കൂട്ട മാനഭംഗത്തിനിരയായി, ഇരുന്പ് ദണ്ഡ് യോനിയില്‍ ആഴത്തിലിറങ്ങി അങ്ങേയററം ക്രൂരതയുടെ ഇരയായി പരലോകം പ്രാപിച്ച ജ്യോതിക്കും നീതി നിഷേധിക്കപ്പെട്ടത് നാം അത്യധികം വേദനയോടെ നോക്കി കണ്ടു,കുററ കൃത്യത്തില് ഏര്പ്പെട്ട കുററവാളി പ്രായപൂര്‍ത്തിയായിട്ടില്ലായിരുന്നു എന്ന പേരില്‍ അഴി വിട്ടിറങ്ങുന്പോള്. എന്നിട്ടും തീര്ന്നില്ല..ജ്യോതിയുടെ മാനത്തിനും,ജീവനും ഒരു തയ്യല്‍ മെഷീനിന്‍റെയും,ഏതാനും തുട്ടുകളുടെയും വില കല്പ്പിക്കുന്നതും നമ്മള് കാണേണ്ടി വന്നു.
സമപ്രായക്കാരിയുടെ ബലാല്‍സംഗ മരണം അന്ന് അപക്വതയുടെ പേരില് ഒരു കൊലപാതകം മാത്രമായി കണ്ടുവെന്കില് ഇന്നതൊന്നും തന്നെ എനിക്കൊരു കൊലപാതകം മാത്രമല്ല.നിഷേധിക്കാനാകാത്ത,വേദനപ്പെടുത്തുന്ന അങ്ങേയററത്തെ ഹിംസയാണ്.ഉടലുകളാല് ഉടലുകളിലേക്കുളള കടന്നു കയററം.
മാറിടത്തിലും,കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുളള മുറിവുകള്‍ ;ജനേന്ദ്രിയത്തില് ഇരുന്പ് ദണ്ഡ് കുത്തി കയററി;വന്‍കുടല് പുറത്ത്;അടിയേററു് മൂക്ക് തെറിച്ചു ;തലക്ക് പിന്നിലും നെഞ്ചിലും ആഴത്തില് മുറിവ്:പെരുന്പാവൂരിലെ നിയമ വിദ്യാര്‍ത്ഥി ജിഷക്ക് സംഭവിച്ചത് മനസാക്ഷിയെ നടുക്കുന്ന,ഡല്ഹിയിലെയും വലുതായ പീഢന മുറകളാണ്..പുറം ലോകം ഇതര വിഷയം അതിന്‍റെതായ ആഴത്തില് അറിയാന്‍ നാല് ദിവസങ്ങള്‍ വേണ്ടി വന്നു..കനാല്‍ ബണ്ട് പുറംപോക്കിലെ ഒററമുറി വീട്ടിലെ മാനസികാസ്വാസ്ഥ്യം നേരിടുന്ന അമ്മക്കൊപ്പം താമസിക്കുന്ന ജിഷയുടെ മരണത്തില്‍ പോലീസ് പ്രതികളെ പിടിക്കാതെ ഇരുട്ടില്‍ തപ്പുന്നുവെന്നും,കൊല്ലപ്പെട്ടത് ദളിതയാണെന്നും,മാര്ക്കററ് ചെയ്യപ്പെടാനോ,അതിന് ഉതകുന്ന പൊളിററക്കല് ടൂളോ അല്ലാത്തതിനാലാണ് രാഷ്ട്രീയ പാര്‍ട്ടികളോ,പൊതു പ്രവര്‍ത്തകരോ വിഷയത്തില്‍ ഇടപെടാത്തതെന്നുമെല്ലാം പ്രത്യക്ഷമായും,പരോക്ഷമായും ചര്‍ച്ചകള് മുറുകുന്പോള് നാം സ്വയം ചിന്തിക്കേണ്ട ഒന്നുണ്ട്. ഇത്രയേറെ മനുഷ്വത്വരഹിതവും,നിഷ്ഠൂരവുമായി ഇത്തരമൊരു ഹത്യ നടത്താനും,അതിലൂടെ കാമ സുഖവും കണ്ടെത്താന് മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്തെന്ന്??നീതി നഷ്ടപ്പെടുന്ന ഓരോ പെണ്ണിന്‍റെയും മാനത്തിന് നിയമപാലകര് ധര്‍മ്മം മറന്ന് പണത്തിന് മുന്‍ത്തൂക്കം നല്കി വീണ്ടും നീതി നിഷേധിക്കുന്പോള് വരും തലമുറക്കത് കുററ കൃത്യത്തിനുളള പ്രേരണയല്ലെ നല്കുന്നതെന്ന്?ബലാല്‍സംഗം ചെയ്യപ്പെടുന്നു,പീഡിപ്പിക്കപ്പെടുന്നു,ഇരയായ പെണ്‍കുട്ടികളൊക്കെയും തന്നെ നിയമവാഴ്ചയുടെ നാടകത്തില് ഓരോ വേഷങ്ങള്‍ ചെയ്യുന്നു..അനന്തരം പണകൊഴുപ്പിന് മുന്പിലെ കുററപ്പെടുത്തലുകളില് തല കുന്പിട്ടവള് തല താഴ്ത്തി നില്ക്കുന്നു. ദിനം പ്രതി ബലാല്‍സംഗം അത്യധികം പൈശാചികതയിലേക്ക് ഊളിയിടുന്നു..പോണ്‍ വീഡിയോകളില് നിന്ന് ധരിച്ചെടുക്കുന്ന തെററായ അറിവുകളോ?സെക്സ് പുരുഷാധിപത്യം ഊട്ടിയുറപ്പിക്കുന്ന ഇടമാണെന്ന മിഥ്യാബോധമോ?അതോ സെക്സിനെ പ്പററിയുളള അജ്ഞതയോ?അറിയില്ല. കാരണമെന്തെന്ന്കണ്ടെത്തേണ്ടത് അനിവാര്യമാണ്.
“വസ്ത്രത്തിന്‍റെ ഇറക്കം കുറഞ്ഞാല്‍, രാത്രി പുറത്തിറങ്ങിയാല്,ആണ് സുഹൃത്തിനൊപ്പം കണ്ടാല് ഒക്കെയും തന്നെ ബലാല്‍സംഗം ചെയ്തെന്ന് വരുമത്രെ”.
ഇതെല്ലാം കാരണം കണ്ടെത്തലുകളാണ്കാരണത്തിനായുളള കാരണങ്ങള് മാത്രം. എല്ലാ വികാര വിചാരങ്ങള്ക്കുമപ്പുറം അതിനൊക്കെയും പരിധി നിശ്ചയിക്കുന്നിടത്താണ് തീര്‍ച്ചയായും മനുഷ്യന്‍ മൃഗത്തില് നിന്ന് വ്യത്യസ്തനാകുന്നത്.അല്ലെങ്കില്‍ പിന്നെ മനുഷ്യനും മൃഗവും തമ്മിലെന്ത് വ്യത്യാസം? ? ഇവിടെ മനുഷ്യന് മൃഗമായി മാറുന്നൊരു തലമുറ വളര്‍ന്നു വരുന്നു എങ്കില് നാം അതിനെ ഒററയടിക്ക് അറത്തു മാററുകയല്ല വേണ്ടത്. അതിന്‍റെ വേര് കണ്ടെത്തി ആ വേരോടെ വേണം പിഴുതെടുക്കാന്. അതിനാവിശ്യം പഠനങ്ങളും,കൌണ്‍സിലിങ്ങുകളുമാണ്.
രാജ്യദ്രോഹികളെ തൂക്കിലേറ്റിയാലും അവര്‍ക്കുവേണ്ടി അനുസ്മരണം നടത്തുന്ന ഈ നാട്ടില്‍ ഇനിയും ജിഷമാര്‍ ബലാല്‍സംഗം ചെയ്ത് കൊലചെയ്യപ്പെട്ടു കൊണ്ടേ ഇരിക്കും
ഇവിടുത്തെ നിയമസംവിധാനത്തോട് യാചിക്കുകയാണ്,
ഗള്‍ഫ് നിയമങ്ങള്‍ ഇവിടെയും പ്രാവര്‍ത്തികമാക്കൂ.
Post Your Comments