KeralaNews

ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനം: പരിക്കേറ്റയാള്‍ മരിച്ചു

കോഴിക്കോട്: കല്ലാച്ചിക്കടുത്ത തെരുവംപറമ്പില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു. നരിപ്പറ്റ സ്വദേശി ലിനീഷ്(32) ആണ് മരിച്ചത്. ലിനീഷിന്റെ രണ്ട് കൈപ്പത്തിയും കാല്‍പാദവും സ്‌ഫോടനത്തില്‍ ചിതറിയ നിലയിലായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. സ്‌ഫോടനത്തില്‍ ലിനീഷ് അടക്കം അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കാണ് പരിക്ക് പറ്റിയത്.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും ലിനീഷടക്കം 5 പേര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ വ്യാപകമായ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button