ലണ്ടന്‍: എ.ടി.എമ്മുകളില്‍ ഉപയോഗിക്കുന്ന പിന്‍ നമ്പരിന് 50 വയസ്. 1966 മേയ് രണ്ടിനാണു പിന്‍ നമ്പര്‍ ഉപയോഗത്തിന് അനുമതിയും പേറ്റന്റും ലഭിച്ചത്. ജെയിംസ് ഗുഡ്‌ഫെല്ലോ(79) പുതിയ സംവിധാനം അവതരിപ്പിച്ചത്.
ഗ്ലാസ്‌ഗോയില്‍ എന്‍ജിനീയര്‍ ആയി അദ്ദേഹം ജോലി നോക്കവേയാണു കണ്ടെത്തല്‍ നടത്തിയത്. കാഷ് മെഷീനുകളില്‍നിന്നു പണമെടുക്കുന്നതിനു സുരക്ഷ വേണമെന്ന ആവശ്യമാണ് അദ്ദേഹത്തിനു മുന്നിലെത്തിയത്. മറ്റാരുടെയും സഹായം കൂടാതെ അക്കൗണ്ട് ഉടമയ്ക്കു പണമെടുക്കാനുള്ള സൗകര്യമായിരുന്നു ബാങ്കുകളുടെ ആവശ്യം.
രഹസ്യ കോഡുകള്‍ അടങ്ങിയ കാര്‍ഡുകള്‍ എന്ന ആശയമായിരുന്നു ജെയിംസിന്റെ മറുപടി. ഇതിനു വിവിധ ബാങ്കുകളുടെ അനുമതി ലഭിച്ചു. ഏതാനും എന്‍ജിനീയര്‍മാരുടെ സഹായത്തോടെയാണ് അദ്ദേഹം പദ്ധതി യാഥാര്‍ഥ്യമാക്കിയത്.
ഈ കണ്ടെത്തലിന്റെ പേരില്‍ ധനലാഭമൊന്നും ജെയിംസിനു ലഭിച്ചില്ല. 2014 ല്‍ വെസ്റ്റ് സ്‌കോട്ട്‌ലന്‍ഡ് സര്‍വകലാശാലയില്‍നിന്നു ലഭിച്ച ഓണററി ഡോക്ടറേറ്റ് ആണ് ഏറ്റവും വലിയ ആദരമായി അദ്ദേഹം കണക്കാക്കുന്നത്. 2,000 എ.ടി.എമ്മുകളാണ് ആദ്യഘട്ടത്തില്‍ ബ്രിട്ടനില്‍ തുറന്നത്. ആധുനിക കാലത്തും തന്റെ മാതൃക തുടരുന്നതില്‍ അദ്ദേഹത്തിന് ഏറെ ആഹഌദമുണ്ട്.
Post Your Comments