കാലിഫോര്‍ണിയ : വടക്കന്‍ മെക്സികോയിലെ കോളൊറാഡോ നദിയില്‍ കുളിയ്ക്കുന്നതിനിടെ ശരീരത്തില്‍ കയറിക്കൂടിയ തലച്ചോറ് തീനി അമീബ ഇരുപത്തിനാലുകാരിയുടെ ജീവനെടുത്തു. കാലിഫോര്‍ണിയ സ്വദേശി കെല്‍സി മക് ക്ലെയിനാണ് തലച്ചോറിലെ അമീബ ബാധയെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയത്.
മൂക്കിലൂടെയാണ് അമീബ കെല്‍സിയുടെ ശരീരത്തിലേയ്ക്ക് കയറിക്കൂടിയത്. തുടര്‍ന്ന് ദിവസങ്ങള്‍ക്കുള്ളില്‍ ഇവര്‍ക്ക് ശക്തമായ തലവേദന അനുഭവപ്പെട്ടു തുടങ്ങി. തുടക്കത്തില്‍ ഇത് വകവച്ചില്ലെങ്കിലും തലവേദന അസഹ്യമായതോടെ ചികിത്സതേടി. ആന്‍റിബയോടിക്സ് കഴിച്ചുവെങ്കിലും തലവേദനയ്ക്ക് ശമനം ഉണ്ടായില്ല. ഇതിനിടെ നടക്കാനും സംസാരിക്കാനും ബുദ്ധിമുട്ട് അനുഭവപ്പെട്ടും തുടങ്ങിയിരുന്നു. ചികിത്സകളൊന്നും ഫലിക്കാതിരുന്നതിനെ തുടര്‍ന്ന് യുവതിയ്ക്ക് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു. സ്പൈനല്‍ ദ്രവം പരിശോധിച്ചതിലൂടെയാണ് യുവതിയ്ക്ക് അമീബബാധ ഏറ്റിരുന്നതായി കണ്ടെത്തിയത്.
Post Your Comments