കോട്ടയം: ബി.ജെ.പി മുഖ്യ എതിരാളിയാണെന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ പ്രസ്താവന സ്വാഗതാര്‍ഹമാണെങ്കിലും അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് തീരെ വിശ്വാസ്യതയില്ലെന്ന് സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. ആന്റണിക്ക് ആത്മവിശ്വാസം പോരാ. ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസ് ഭരണം തകര്‍ന്ന സംസ്ഥാനങ്ങളിലാണ് ബി.ജെ.പി അധികാരത്തിലേറിയത്. ഇടതുപക്ഷമുള്ളിടത്ത് മാത്രമേ ബിജെപിയെ പ്രതിരോധിക്കാന്‍ കഴിയുന്നുള്ളൂ. കേരളത്തില്‍ ഈ തെരഞ്ഞെടുപ്പിലും ബി.ജെ.പി നേട്ടമുണ്ടാക്കില്ല. അഥവാ എവിടെയെങ്കിലും കുറേ വോട്ട് പിടിക്കുകയോ അക്കൌണ്ട് തുറക്കുകയോ ചെയ്താല്‍ അത് യു.ഡി.എഫിന്റെ ചെലവിലായിരിക്കുമെന്നുറപ്പാണന്നും കാരാട്ട് പറഞ്ഞു.
കേരളത്തില്‍ എല്‍.ഡി.എഫ് വിജയം ഉറപ്പിച്ചു. മുഖ്യമന്ത്രിയായി ആരെയും മുന്‍കൂട്ടി ഉയര്‍ത്തിക്കാട്ടുന്ന പതിവ് മുന്നണിക്കില്ല. അതൊക്കെ തെരഞ്ഞെടുപ്പിന് ശേഷം.യുഡിഎഫിന് വാസ്തവത്തില്‍ മദ്യനയം എന്നൊന്നില്ല. സംസ്ഥാനത്ത് മദ്യവില്‍പ്പന നിരോധിക്കുകയോ ബാറുകള്‍ പൂട്ടുകയോ ചെയ്തിട്ടില്ല. ബിയറും വൈനും മദ്യംതന്നെയാണ്. ഒരിടത്തും മദ്യനിരോധനം വിജയിച്ചിട്ടില്ല. എല്‍.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ മദ്യ ഉപഭോഗം നിയന്ത്രിക്കും. മദ്യ വില്‍പ്പനയുടെമേല്‍ സാമൂഹ്യനിയന്ത്രണം കൊണ്ടുവരുമെന്നും കാരാട്ട് പറഞ്ഞു.
Post Your Comments