ന്യൂഡല്‍ഹി: ദന്തസംരക്ഷണ ഉത്പന്ന മേഖലയില്‍ കടുത്ത മത്സരംനേരിട്ടതിനെതുടര്‍ന്ന് കോള്‍ഗേറ്റും പ്രകൃതിയുടെ വഴിയിലേയ്ക്ക് തിരിയുന്നു. ദന്തസംരക്ഷണ ഉത്പന്ന വിപണിയില്‍ ബാബ രാംദേവിന്റെ പതഞ്ജലി ആയുര്‍വേദിക്സിന്റെ വളര്‍ച്ച മുന്നില്‍ക്കണ്ടാണ് കോള്‍ഗേറ്റിന്റെ മാറ്റം.ഇന്ത്യയില്‍ പ്രകൃതിദത്ത ഉത്പന്നങ്ങളുടെ വളര്‍ച്ച വേഗത്തിലാണ്. ഇത് മുന്നില്‍കണ്ട് കോള്‍ഗേറ്റ് ആക്ടീവ് സാള്‍ട്ടിന് പുതിയകൂട്ട് നല്‍കുകയാണെന്ന് സിഇഒ ഇയാന്‍ കുക്ക് പറഞ്ഞു.
കോള്‍ഗേറ്റ്, നെസ് ലെ തുടങ്ങിയ കമ്പനികളെ മറികടക്കാന്‍ വിവിധ ശ്രേണികളിലുള്ള ഉത്പന്നങ്ങളാണ് പതഞ്ചലി ആയുര്‍വേദിക്സ് പുറത്തിറക്കിയിട്ടുള്ളത്. ഇതിനെത്തുടര്‍ന്ന് കുട്ടികള്‍ക്കായി സെന്‍സിറ്റീവ് ക്ലോവ് എസന്‍സ്, ഫ്രൂട്ട് ഫ്ളേവേഡ് പേസ്റ്റ് എന്നിവ വിപണിയില്‍ ഇറക്കാനും കോള്‍ഗേറ്റിന് പദ്ധതിയുണ്ട്.
6,000 കോടിയുടെ ഇന്ത്യന്‍ ദന്തസംരക്ഷണ ഉല്‍പ്പന്ന മേഖലയില്‍ 2015ല്‍ 0.8 ശതമാനത്തിന്റെ വളര്‍ച്ച മാത്രമാണുണ്ടായത്. എട്ടുവര്‍ഷം കൊണ്ട് 48 ശതമാനത്തില്‍ നിന്ന് 54 ശതമാനമായി വിപണി വിഹിതം വര്‍ധിപ്പിക്കാന്‍ കോള്‍ഗേറ്റിനായി.വിപണിയില്‍ 13 മുതല്‍ 14 ശതമാനംവരെയാണ് നാച്വറല്‍ ഉല്‍പന്നങ്ങളുടെ വിപണി വിഹിതം. എന്നാല്‍ ഈ വിഭാഗത്തില്‍ കോള്‍ഗേറ്റിന് കാര്യമായ വളര്‍ച്ചനേടാനായില്ല.
Post Your Comments