ന്യൂഡല്‍ഹി • കൊറോണ വൈറസിന് മരുന്ന് കണ്ടെത്തിയെന്ന വാദവുമായി രംഗത്തെത്തിയ പതഞ്‌ജലി ഇപ്പോള്‍ യു-ടേണ്‍ അടിച്ചിരിക്കുകയാണ്. ‘കൊറോണ കിറ്റ്’ എന്ന പേരില്‍ മരുന്ന് ഇറക്കിയെന്ന ആരോപണം പതഞ്ജലി നിഷേധിച്ചു. ഉത്തരാഖണ്ഡ് ഡ്രഗ്സ് ഡിപ്പാര്‍ട്ട്മെന്റിന് നല്‍കിയ വിശദീകരണത്തിലാണ് തങ്ങള്‍ കൊറോണയ്ക്ക് മരുന്ന് പുറത്തിറക്കിയിട്ടില്ലെന്ന് പതഞ്ജലി വാദിക്കുന്നത്.
“അത് നിഷേധിക്കുന്നു, ഞങ്ങൾ “കൊറോണ കിറ്റ്” എന്ന പേരിൽ ഏതെങ്കിലും മരുന്ന് ഉണ്ടാക്കിയിട്ടില്ല. ഷിപ്പിംഗ് ആവശ്യങ്ങൾക്കായി ഇനിപ്പറയുന്ന മരുന്നുകൾ, ‘ദിവ്യ സ്വസാരി വാടി”, “ദിവ്യ കൊറോണിൽ ടാബ്‌ലെറ്റ്”, “ദിവ്യ അണു തൈലം” എന്നിവ ഒരു ഒരു ഷിപ്പിംഗ് / പാക്കേജിംഗ് കാര്‍ട്ടണില്‍ പായ്ക്ക് ചെയ്യുക മാത്രമേ ഞങ്ങള്‍ ചെയ്തിട്ടുള്ളൂ,”- പതഞ്‌ജലി വ്യക്തമാക്കി.
കൊറോണ കിറ്റ് എന്ന് പേരുള്ള ഒരു കിറ്റും തങ്ങള്‍ വാണിജ്യപരമായി വിറ്റിട്ടില്ലെന്നും കൊറോണ (കോവിഡ് -19) ചികിത്സയ്ക്കായി അത് പരസ്യപ്പെടുത്തിയിട്ടില്ലെന്നും മരുന്നിന്റെ വിജയത്തെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുക മാത്രമാണ് ചെയ്തതെന്നും പതഞ്‌ജലി പറയുന്നു.
മരുന്നിന്റെ പ്രയോജനങ്ങളെക്കുറിച്ചും ആളുകളില്‍ വിജയകരമായി പരീക്ഷിച്ചതിനെക്കുറിച്ചും മാത്രമേ പങ്കുവെച്ചിട്ടുള്ളൂവെന്നും കൊറോണ വൈറസ് ഭേദമാക്കാൻ കഴിയുമെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും പതഞ്ജലി പ്രസ്താവനയിൽ പറഞ്ഞു.
ജൂണ്‍ 23 നാണ് കൊറോണ വൈറസ് പൂര്‍ണമായും ഭേദമാക്കുമെന്ന് അവകാശപ്പെട്ട് ‘കൊറോണ കിറ്റ്’ പതഞ്‌ജലി പുറത്തിറക്കിയത്. 4 മുതല്‍ 7 ദിവസം കൊണ്ട് പൂര്‍ണരോഗമുക്തിയാണ് പതഞ്‌ജലി വാഗ്ദാനം ചെയ്ത്. 280 രോഗികളിൽ മരുന്നിന്റെ പരീക്ഷണം 100 ശതമാനം ഫലം കണ്ടെതായും കമ്പനി അവകാശപ്പെട്ടിരുന്നു.
Post Your Comments