ന്യൂഡല്‍ഹി: പതഞ്ജലി ആയുര്‍വേദയുടെ ഉല്‍പ്പന്നങ്ങള്‍ ഇനി മുതല്‍ ആമസോണ്‍, പേടീഎം, ഫ്ലിപ്കാര്‍ട്ട്, ഗ്രാഫേസ്, ബിഗ് ബാസ്ക്കറ്റ്, നെറ്റ്മോഡ്, 1 എം.ജി, ഷോക്ക്ക്ല്യൂസ് തുടങ്ങിയ ഓണ്‍ലൈന്‍ വെബ്സൈറ്റുകളില്‍ നിന്ന് ലഭ്യമാകും. തങ്ങളുടെ കച്ചവട നയത്തിലും വ്യാപാര ധാര്‍മ്മികതയിലും വിട്ടുവീഴ്ച ചെയ്യാതെ പതഞ്ജലി ഉല്‍പ്പന്നങ്ങള്‍ എല്ലാ വീട്ടിലും എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കരാർ ഒപ്പിട്ടുകഴിഞ്ഞുവെന്നും യോഗ ഗുരു ബാബ രാംദേവ് വ്യക്തമാക്കി. ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ഉപയോഗിക്കുന്ന ഉപഭോക്താക്കളെ പുതിയ സംവിധാനം സഹായിക്കുമെന്ന് പതഞ്ജലി ആയുര്‍വേദ മാനേജിങ് ഡയറക്ടര്‍ സി.ഇ.ഒ ആചാരി ബാലകൃഷ്ണ അറിയിച്ചു.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments