NewsInternational

24 മണിക്കൂറിനകം ഭരണ പരിഷ്‌കാരം: മുഖ്താര്‍ അനുയായികള്‍ ഗ്രീന്‍ സോണില്‍ നിന്ന് പിന്മാറി

ബാഗ്ദാദ്: ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ മുഖ്താര്‍ അനുയായികള്‍ തന്ത്ര പ്രധാന മേഖലയായ ഗ്രീന്‍ സോണില്‍ നിന്ന് പിന്മാറി. കഴിഞ്ഞ ദിവസം മുഖ്താര്‍ അനുയായികള്‍ പാര്‍ളിമെന്റ് മന്ദിരം കൈയേറിയതിന് പിന്നാലെ ബാഗ്ദാദില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. നിലവിലെ മന്ത്രിമാരെ മാറ്റി 24 മണിക്കൂറിനകം പുതിയ മന്ത്രിമാരെ നിയമിക്കാമെന്ന് ഭരണകൂടത്തിന്റെ ഉറപ്പിനെത്തുടര്‍ന്നാണ് പിന്‍മാറ്റം.

മന്ത്രിമാരെ നിയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിനുള്ള നടപടി വൈകുന്നതിനെതിരേയായിരുന്നു പ്രക്ഷോഭം. ഗ്രീന്‍സോണിലേക്കുള്ള ബാരിക്കേഡുകള്‍ തകര്‍ത്ത് മുന്നേറിയ പ്രക്ഷോഭകാരികള്‍ പാര്‍ലമെന്റിലേക്ക് ഇരച്ചുകയറുകയായിരുന്നു.

വിദേശരാജ്യങ്ങളുടെ എംബസികളടക്കമുള്ള അതീവജാഗ്രതാ പ്രദേശമാണ് ഗ്രീന്‍ സോണ്‍. ഡെസ്‌കുകളും കസേരകളും തല്ലിത്തകര്‍ത്ത പ്രക്ഷോഭകര്‍ പാര്‍ലമെന്റംഗങ്ങളുടേതടക്കം നിരവധി വാഹനങ്ങളും തകര്‍ത്തു. നിലവിലെ മന്ത്രിമാരെ മാറ്റി പുതിയ നിയമനം കൊണ്ടുവരണമെന്ന് ഷിയാ നേതാക്കള്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. നടപടി എടുക്കാതിരുന്ന സാഹചര്യത്തിലാണ് പ്രതിഷേധം പ്രക്ഷോഭത്തിലേക്ക് വഴിവെച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button