NewsGulf

ബിസിനസ് തുടങ്ങുന്നവര്‍ക്ക് സന്തോഷവാര്‍ത്തയുമായി ഒമാന്‍

മസ്കറ്റ്: ഒമാനില്‍ പുതിയ ബിസിനസ് തുടങ്ങുന്നതിനുള്ള നടപടി ക്രമങ്ങള്‍ എളുപ്പമാക്കാന്‍ ഒമാന്‍ വാണിജ്യ വ്യവസായ മന്ത്രാലയം തീരുമാനിച്ചു. ഇനിമുതല്‍ പുതിയ ബിസിനസ് തുടങ്ങാന്‍ നിശ്ചിത മൂലധനം ആവശ്യമില്ല. പുതിയ ബിസിനസ് ആരംഭിക്കുന്നതിന് ചുരുങ്ങിയ മൂലധനം ആവശ്യമാണെന്ന നിയമം ഏതാനും ആഴ്ചക്കുള്ളില്‍ പിന്‍വലിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.എന്നാല്‍ ബിസിനസ് പങ്കാളിയായി സ്വദേശി വേണമെന്ന നിയമം തുടരുമെന്നും അധികൃതര്‍ പറഞ്ഞു.

നിലവില്‍ പുതിയ ബിസിനസ് ആരംഭിക്കാനുള്ള ചുരുങ്ങിയ മൂല ധനം 1,50,000 ഒമാനി റിയാലാണ്. നടപടി ക്രമങ്ങള്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി പുതിയ കമ്പനികളുടെ അംഗീകാരത്തിന് എല്ലാ കടലാസ് ജോലികളും ഒഴിവാക്കുകയും ഒമാന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍റസ്ട്രി, മുനിസിപ്പാലിറ്റി എന്നിവയുടെ അംഗീകാരം ഓന്‍ ലൈന്‍ വഴിയാക്കുകയും ചെയ്യും .ഡിജിറ്റല്‍ ഒപ്പ് കൂടി പ്രാവര്‍ത്തിക മാകുന്നതോടെ ഉടമക്ക് ഓഫീസ് കയറി ഇറങ്ങാതെ അംഗീകാരം നേടാനാവും. എല്ലാ പേപറുകളും ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കും. ഇത് അറ്റസ്റ്റേഷന്‍ തുടങ്ങിയ ഒഴിവാക്കാന്‍ സഹായിക്കും. ഇതോടെ കൂടുതല്‍ നിക്ഷേപകരും സംരംഭകരും ഒമാനില്‍ മുതല്‍ മുടക്കാന്‍ രംഗത്ത് വരുമെമെന്നും വാണിജ്യ മന്ത്രാലയം പ്രതീക്ഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button