കുവൈറ്റ് സിറ്റി: വിമാനത്താവളത്തിലെ ജീവനക്കാരുടെ കെടുകാര്യസ്ഥതയും മോശം പെരുമാറ്റവും നിയന്ത്രിക്കണമെന്ന് പാര്‍ലമെറ്റ് അംഗം ഡോ യൂസുഫ് അല്‍ സില്‍സില ആഭ്യന്തരമന്ത്രാലയത്തോട് ആവശ്യപ്പെട്ടു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പാസ്‌പോര്‍ട്ട് കൗണ്ടറുകളിലെ ജീവനക്കാര്‍ വളരെ മോശവും നിരുത്തരവദപരമായുമാണു യാത്രക്കാരോട് പെരുമാറുന്നത്.വിമാനത്താവളങ്ങള്‍ രാജ്യത്തിന്റെ കവാടമാണ്.
ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് ഉണ്ടാകുന്ന മോശം അനുഭവങ്ങള്‍ രാജ്യത്തിന്റെ സല്‍പേരിനെ കളങ്കപ്പെടുത്താന്‍ കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ജീവനക്കാരെ യാത്രക്കാരോട് ഏത് രീതിയിലാണു പെരുമാറേണ്ടത് എന്നത് സംബന്ധിച്ച് പരിശീലിപ്പിക്കുന്നതിനു ദുബായ് വിമാന ത്താവളത്തിലേക്ക് അയക്കണമെന്നും യൂസുഫ് അല്‍ സില്‍സില ആവശ്യപ്പെട്ടു. കൂടാതെ ജോലി സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശ്ശനമായി നിരോധിക്കണമെന്നും ജോലി സമയത്തിന്റെ 90 ശതമാനം സമയവും വിമാനത്താവള ജീവനക്കാര്‍ മൊബൈല്‍ ഫോണിലാണു സമയം ചിലവഴിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Post Your Comments