KeralaNews

മരുന്ന് കുറിച്ച് കൊടുക്കുന്ന ഡോക്ടര്‍മാര്‍ ഇനിമുതല്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടാനുള്ള നിര്‍ദേശവുമായി യുണിസെഫ്-ഐഎംഎ

കോഴിക്കോട്: കേരളത്തിലെ അലോപ്പതി ഡോക്ടര്‍മാര്‍ മരുന്നിനൊപ്പം ഇനി രോഗപ്രതിരോധത്തിനുള്ള കരുതല്‍ നിര്‍ദേശങ്ങളും മരുന്നു കുറിപ്പടിയില്‍ എഴുതാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) തീരുമാനിച്ചു.സംസ്ഥാനത്തെ അമ്മാരുടെയും കുഞ്ഞുങ്ങളുടെയും ആരോഗ്യം കൂടുതല്‍ മെച്ചെപ്പടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

സാധാരണയായി, മരുന്നുകളും പരിശോധനാ നിര്‍ദേശങ്ങളും മാത്രമേ മരുന്നുകുറിപ്പടിയില്‍ ഡോക്ടര്‍മാര്‍ എഴുതാറുള്ളൂ. എന്നാല്‍ ഇനി രോഗങ്ങളെ ചെറുക്കാനുള്ള നിര്‍ദേശങ്ങള്‍ കൂടി കുറിപ്പില്‍ കാണാന്‍ സാധിക്കും. ജനങ്ങളില്‍ ആരോഗ്യപരമായ ശീലങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി മരുന്നിനൊപ്പം കൗണ്‍സിലിംഗും നല്‍കുകയാണ് ഇത്തരം മാര്‍ഗനിര്‍ദേശങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.വിവിധ മെഡിക്കല്‍ വിഭാഗങ്ങള്‍ക്ക് അനുയോജ്യമായ വിധത്തിലുള്ള നിര്‍ദേശങ്ങളാണ് കുറിപ്പടിയില്‍ എഴുതുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button