ജെറ്റ്സ്റ്റാര്‍ എന്ന വിമാനക്കമ്പനിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമായിരുന്നു അത്.സിംഗപ്പൂരില്‍ നിന്നും മ്യാന്‍മാറിലേക്കുള്ള യാത്രാമധ്യേ വിമാനത്തില്‍ വെച്ച് ഒരു കുഞ്ഞു പിറന്നു. ഒടുവില്‍ യാത്രക്കാരുടെ സാനിധ്യത്തില്‍ അമ്മ അവനു ജെറ്റ്സ്റ്റാര്‍ എന്ന് പേരിട്ടു. ഓസ്ട്രെലിയക്കാരി സൊ ലെ ഹ്യു ആണ് വിമാനയാത്രക്കിടെ ആണ്കുഞ്ഞിനു ജന്മം നല്‍കിയത്. പ്രസവവേദന ഉണ്ടായപോള്‍ വിമാനത്തിലെ ജീവനക്കാര്‍ ഡോക്ടറുടെ സേവനം ഉറപ്പ് വരുത്തുകയായിരുന്നു. കുഞ്ഞിന്‍റെ ജനനം വിമാന ജീവനക്കാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ലോകത്തെ അറിയിച്ചത്. കുഞ്ഞിനു വിമാനത്തിന്‍റെ പേരിട്ടതോടെ അമ്മയുടെയും കുഞ്ഞിന്റെയും തുടര്‍പരിചരണത്തിനായി 750 ഡോളര്‍ വിമാനക്കമ്പനി നല്‍കി.
Post Your Comments