അഞ്ചല്‍: അവിവാഹിതയായ യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അഞ്ചല്‍ അലയമണ്‍ അര്‍ച്ചന തീയറ്ററിന് സമീപം താമസിക്കുന്ന വിനീത നായര്‍ (26) നെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. ചുരിദാറിന്റെ ഷാള്‍ ഉപയോഗിച്ച് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കിടന്നിരുന്നത്.
ബംഗലൂരുവില്‍ മൂന്ന് വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടില്‍ തന്നെയായിരുന്നു. അച്ഛന് നേരത്തെ മരിച്ചുപോയ വിനീത അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. സഹോദരി കുടുംബത്തോടൊപ്പം വിദേശത്താണ്.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം സംസ്കരിച്ചു. വിനീതയെ ആത്മഹത്യയിലേക്ക് നയിച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല. ബന്ധുക്കളുടെ പരാതിയില്‍ അഞ്ചല്‍ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയാണ്.
Post Your Comments