ന്യൂഡല്‍ഹി : ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന ശമ്പളമുള്ള 100 കമ്പനി മേധാവികളുടെ പട്ടികയില്‍ മൂന്ന് ഇന്ത്യക്കാര്‍. കെമിക്കല്‍ കമ്പനിയായ ലോയ്ഡെല്ബാസെലിന്റെ ചെയര്‍മാനും സി.ഇ.ഒയുമായ ഭവേഷ് പട്ടേല്‍, പെപ്സികോ സി.ഇ.ഒ ഇന്ദ്രനൂയി, മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദെല്ല എന്നിവരാണ് ശമ്പളവരുമാനത്തില്‍ മുന്നിലുള്ള ഇന്ത്യക്കാര്‍.
പട്ടികയില്‍ ആറാം സ്ഥാനത്താണ് ഭവേഷ്. 2.45 കോടി ഡോളറാണ് അദ്ദേഹത്തിന്റെ വാര്‍ഷിക ശമ്പള വരുമാനം. ഏതാണ്ട് 163 കോടി രൂപ വരുമിത്. കെമിക്കല്‍-പ്ലാസ്റ്റിക്ക് ഉല്‍പ്പന്ന രംഗത്ത് പ്രവര്‍ത്തിക്കുന്ന ലോയ്ഡെല്ബാസലില് വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള ഭവേഷ് 2015 ജനുവരിയിലാണ് ചെയര്‍മാനും സി.ഇ.ഒയുമായി ഉയര്‍ത്തപ്പെട്ടത്.
പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ഇന്ദ്രനൂയിയുടെ വാര്‍ഷിക ശമ്പളവരുമാനം 2.22 കോടി ഡോളറാണ്. അതായത് 147കോടി രൂപ. 60 കാരിയായ ഇന്ദ്ര തമിഴ്നാട് സ്വദേശിയാണ്. ഇപ്പോള്‍ അമേരിക്ക ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
ഇരുപത്തിയാറാം സ്ഥാനത്തുള്ള സത്യനാദെല്ലയുടെ വാര്‍ഷിക ശമ്പളം 1.83 കോടി ഡോളറാണ്. അതായത് 121 കോടി രൂപ. 48കാരനായ ഇദ്ദേഹം 2014 ലാണ് മൈക്രോസോഫ്റ്റിന്റെ തലപ്പത്തെത്തിയത്
Post Your Comments