ഓച്ചിറ: കഞ്ചാവ് വാങ്ങാന്‍ പണം കണ്ടെത്താനായി മുഖംമൂടി ധരിച്ചെത്തി സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്റെ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ ഫോണും കവര്‍ന്ന രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കായംകുളം എരുവ തോണ്ടലില്‍ ബിജിത്ത്, പുതുപ്പള്ളി ഗോവിന്ദമുട്ടം കടയ്ക്കല്‍കാവില്‍ രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. കഞ്ചാവിനു അടിമകളായ യുവാക്കള്‍ അതിനായി പണം കണ്ടെത്താനാണ് ആക്രമങ്ങള്‍ക്ക് പദ്ധതിയിട്ടത്.കായംകുളം കില്‍വി ഫുട്വെയേഴ്സിലെ ജീവനക്കാരനായ ബിജിത്ത് താന്‍ ജോലി ചെയ്യുന്ന കടയുടെ ഉടമയെയും ഇതേ രീതിയില്‍ ആക്രമിച്ചു പണം കവരാന്‍ പദ്ധതിയിട്ടിരുന്നു.
Post Your Comments