ബംഗലൂരു:ഈ ഗ്രാമത്തില്‍ ഒരു വിചിത്രമായ പൂജനടക്കുകയാണ്.വേനല്‍ച്ചൂടില്‍ നാട് വെന്തുരുകുമ്പോള്‍ മഴദൈവങ്ങള്‍ കനിയാന്‍ തവളയെ പൂജിക്കുകയാണ് മൈസൂരുവിനടുത്തുള്ള ബെലവാടി എന്ന ഗ്രാമം.
തവളകള്‍ സന്തോഷിച്ചാല്‍ മഴ പെയ്യുമെന്നും വരള്‍ച്ച മാറുമെന്നുമാണ് നാട്ടുകാരുടെ വിശ്വാസം.പൂജയില്‍ ഗ്രാമത്തിലെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്തു. കാര്‍ഷിക ഗ്രാമമായ ബെലവാടിയില്‍ കടുത്ത വേനലില്‍ വന്‍ കൃഷിനാശമാണുണ്ടായത്.വരള്‍ച്ച അതിരൂക്ഷമായതിനെ തുടര്‍ന്ന് ഗ്രാമമുഖ്യന്‍മാരാണ് തവളയെ സന്തോഷിപ്പിക്കാനുള്ള പൂജ നടത്താന്‍ ആവശ്യപ്പെട്ടത്.
ഇവിടത്തെ കുളത്തില്‍നിന്ന് പിടിച്ച തവളയെ പ്രത്യേക പീഠത്തില്‍ കെട്ടിവെച്ചാണ് പൂജ നടത്തുന്നത്. പീഠം ഗ്രാമത്തിലെ ഏറ്റവും പ്രായമുള്ളയാളുടെ തലയില്‍ വെച്ച ശേഷം തവളയുമായി ഗ്രാമം മുഴുവന്‍ ചുറ്റി. ഗ്രാമത്തിലുള്ളവരെല്ലാം ഓരോ കുടം വെള്ളം കൊണ്ടുവന്ന് തവളയുടെ മുകളിലൊഴിച്ചു. തുടര്‍ന്ന് ഗ്രാമത്തിലെ ക്ഷേത്രത്തിനുമുന്നില്‍ പ്രത്യേകം പൂജകള്‍ നടത്തിയ ശേഷം തവളയെ കുളത്തില്‍ തന്നെ വിട്ടു.ചടങ്ങില്‍ പങ്കെടുക്കാനെത്തിയവര്‍ക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.
ഇതെല്ലാം അന്ധവിശ്വാസമാണെന്ന് പരിഹസിക്കുന്നവരോട് മുന്‍ കാലങ്ങളിലെ അനുഭവങ്ങള്‍ പരിശോധിക്കാനാണ് ഗ്രാമവാസികള്‍ ആവശ്യപ്പെടുന്നത്. മുമ്പ് കടുത്ത പ്രതിസന്ധി സമയങ്ങളില്‍ തവളയെ പൂജിച്ചപ്പോള്‍ ശക്തമായ മഴ പെയ്തിരുന്നു. ആ വിശ്വാസം തങ്ങളെ ഇത്തവണയും രക്ഷിക്കുമെന്നാണ് ഗ്രാമവാസികള്‍ പ്രതീക്ഷിയ്ക്കുന്നത്.
Post Your Comments