റിയാദ്: സൌദിഅറേബ്യയുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സാമ്പത്തിക പരിഷ്‌ക്കരണമായ സൌദി വിഷന്‍ 2030 പ്രഖ്യാപിച്ചു. എണ്ണ ആശ്രിതത്തില്‍ നിന്നും 2020 നകം മോചനം എന്നതാണ് പ്രധാനലക്ഷ്യം. എണ്ണയിതര വരുമാനത്തിലൂടെ രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ സാധിക്കുമെന്ന് സൌദി ഉപകിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ വിഷന്‍ 2030 പ്രഖ്യാപിച്ച് രാജ്യത്തോട് പറഞ്ഞു.സൌദിയെ ലോകത്തിലെ നിക്ഷേപകേന്ദ്രമായി വളര്‍ത്തിയെടുക്കുമെന്നും വിഷന്‍ 2030 പറയുന്നു.
വിദേശികള്‍ക്ക് ദീര്‍ഘകാല താമസാനുമതി നല്‍കുന്ന ഗ്രീന്‍കാര്‍ഡ് അഞ്ചുവര്‍ഷത്തിനകം നടപ്പാക്കുമെന്ന് പ്രഖ്യാപനങ്ങളില്‍ പറയുന്നു.കൂടാതെ സൌദി സമ്പദ്ഘടനയുടെ ആണിക്കല്ലുമായ സൌദി അരാംകോയെ വിവിധോദ്ദേശ്യ വ്യവസായ സമുച്ചയമാക്കി മാറ്റും. രണ്ടായിരത്തി ഇരുപതോടെ എണ്ണ വരുമാനമില്ലാതെ രാജ്യത്തിന് മുന്നേറാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയില്‍ ആവശ്യമായ യുദ്ധോപകരണങ്ങള്‍ രാജ്യത്ത് നിര്‍മ്മിക്കും.ഇതിനായി നൂറു ശതമാനം നിക്ഷേപം നടത്തും. സാമ്പത്തിക അടിത്തറ ഭദ്രമാക്കുന്നതിന് രാജ്യത്തിന്‍റെ പൊതു നിക്ഷേപ ഫണ്ട് രൂപികരിക്കും.
സൌദി അരാംകോ ഉള്‍പ്പടെ ഇതര സമ്പാദ്യങ്ങള്‍ എകോപിപ്പിച്ച് പുന:രൂപികരിക്കുന്ന ധനശേഖരം രാജ്യത്തിന്റെ സുസ്ഥിര വികസനത്തിനും ക്ഷേമത്തിനും കരുത്ത് പകരും.സബ്സിഡികളുടെ എഴുപത് ശതമാനവും ഉപയോഗിക്കുന്നത് ധനികരാണ്. ഇത് ധൂര്‍ത്തടിക്കുകയാണ് പലരും. രാജകുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സബ്സിഡി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments