KeralaNews

സിപിഎം-ന്‍റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കണമെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍

കണ്ണൂര്‍: പിണറായി വിജയന്‍ മുഖ്യമന്ത്രി ആയി വരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മുന്‍മുഖ്യമന്ത്രി ഇ.കെ. നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. ധര്‍മ്മടത്തെ പ്രചരണ തിരക്കിനിടയില്‍ പിണറായി വിജയന്‍ ശാരദ ടീച്ചറെ കാണാനെത്തിയപ്പോഴായിരുന്നു ഈ പ്രതികരണം.

വി.എസ്. അച്യുതാനന്ദന്‍ പിണറായിക്ക് വേണ്ടി മാറിക്കൊടുക്കും എന്നു തന്നെയാണ് താന്‍ കരുതുന്നതെന്ന് ടീച്ചര്‍ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായ ശേഷം ക്ലിഫ് ഹൗസ് കാണാന്‍ താന്‍ ഒരിക്കല്‍കൂടി പോകും എന്നും ടീച്ചര്‍ പറഞ്ഞു.

ശാരദ ടീച്ചറുടെ ഈ അഭിപ്രായത്തെപ്പറ്റി പ്രതികരണം ആരാഞ്ഞപ്പോള്‍ പിണറായി വിജയന്‍ ചിരിയില്‍ മാത്രം മറുപടി ഒതുക്കി. വി.എസ്. അച്യുതാനന്ദനും ഇതേപ്പറ്റി ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button