കേരളത്തിലേക്ക് പ്രവാസികള്‍ അയക്കുന്ന പണത്തിന്റെ തോതില്‍ വന്‍ ഇടിവ്. രാജ്യത്തേക്ക് ആകെ 14.9 ബില്യന്‍ ഡോളര്‍ (ഒരു ലക്ഷം കോടി രൂപ) ഇടിവാണ് കഴിഞ്ഞ വര്‍ഷം അവസാന പാദത്തിലെ സാമ്പത്തിക റിവ്യൂ രേഖപ്പെടുത്തിയത്. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയാണിത്. വിദേശ ഇന്ത്യക്കാര്‍ രാജ്യത്തേക്കയക്കുന്ന പണത്തിന്റെ 40 ശതമാനവും കേരളത്തിലേക്കാണെന്നാണ് കണക്ക്. 40,000 കോടി രൂപയുടെ കുറവാണ് സംസ്ഥാനത്തിനുണ്ടായത്.
എണ്ണവില കുറഞ്ഞതിനെത്തുടര്‍ന്ന് ഗള്‍ഫില്‍ അനുഭവപ്പെടുന്ന സാമ്പത്തിക പ്രതിസന്ധിയും തൊഴില്‍ നഷ്ടവുമാണ് ഗള്‍ഫ് പണമയക്കല്‍ ഏറ്റവും കുറഞ്ഞ നിലയിലെത്തിച്ചത്. കേരളത്തില്‍ 24 ലക്ഷം കുടുംബങ്ങള്‍ വിദേശ പണത്തെ ആശ്രയിച്ചു കഴിയുന്നുവെന്നാണ് കണക്ക്. വിദേശ രാജ്യങ്ങളില്‍ നിന്ന് പണമയക്കുന്നത് നിലച്ചാല്‍ മൂന്നരക്കോടി കേരളീയരില്‍ 72 ലക്ഷം പേരെ നേരിട്ടു ബാധിക്കും. കേരളത്തിനു ശേഷം പഞ്ചാബ്, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളെയും ഇത് പ്രതികൂലമായി ബാധിക്കും.
Post Your Comments