മുംബൈ: ഇന്ന്‍ പുലര്‍ച്ചെ മുംബൈയില്‍ നിന്ന് പൂനെയിലേക്കുള്ള വിമാനത്തില്‍ വച്ച് ആരോ തന്നെ വധിക്കാന്‍ ശ്രമിച്ചു എന്ന ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്‍റ് കനയ്യ കുമാറിന്‍റെ ആരോപണം വലിയൊരു വിവാദത്തിനുള്ള തുടക്കമിട്ടിരുന്നു. ഇന്ന്‍ രാവിലെയുള്ള ജെറ്റ് എയര്‍വേയ്സ് ഫ്ലൈറ്റില്‍ വച്ച് മനസ് ദേക എന്ന ടിസിഎസ് ഉദ്യോഗസ്ഥന്‍ തന്നെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്നായിരുന്നു കനയ്യയുടെ ആരോപണം. മനസ് ഒരു ബിജെപി അനുഭാവിയാണ് എന്നത് സംഭവത്തെ ഒരു വന്‍വിവാദമാക്കാനുള്ള ചിലരുടെ ശ്രമങ്ങളെ ഊര്‍ജ്ജിതപ്പെടുത്തി.
പക്ഷേ സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ മുംബൈ സഹര്‍ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ കനയ്യയുടെ ആരോപണം വെറും നുണയാണെന്ന് പറഞ്ഞതോടെ തല്‍ക്കാലത്തേക്ക് വിവാദങ്ങള്‍ ശമിച്ചിരിക്കുകയാണ്.
“പ്രാഥമിക അന്വേഷണത്തില്‍ നിന്ന്‍ വ്യക്തമാകുന്നത് ഇത് സീറ്റിനെ സംബന്ധിച്ച ഒരു തര്‍ക്കം മാത്രമായിരുന്നു എന്നതാണ്. മനസിന് വിന്‍ഡോ-സീറ്റ് ആയിരുന്നു. കനയ്യയെ മറികടന്ന് അയാള്‍ സീറ്റില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ കനയ്യയുടെ ദേഹത്തേക്ക് അയാള്‍ വീണു,’ പോലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
“തുടര്‍ന്ന്‍ കനയ്യയും മനസുമായി ഉന്തുംതള്ളുമുണ്ടായി. അല്ലാതെ അവര്‍ തമ്മില്‍ വഴക്കോ കയ്യാങ്കളിയോ നടന്നതായി യാതൊരു തെളിവുമില്ല,” പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
Post Your Comments