
പാറ്റ്ന: ഡോക്ടറെയും സുരക്ഷാ ഉദ്യോഗസ്ഥനെയും കൈയേറ്റം ചെയ്ത സംഭവത്തിൽ ജെഎന്‍യു വിദ്യാര്‍ഥി യൂണിയന് മുന്‍ പ്രസിഡന്റ് കനയ്യ കുമാറിനും കൂട്ടാളികള്‍ക്കുമെതിരേ കേസ്. കനയ്യ കുമാറും സംഘവും ഡോക്ടറുടെ ഫോണ്‍ തട്ടിപ്പറിച്ചെന്നും പരാതിയിലുണ്ട്. പാറ്റ്നയിലെ ഫുല്വാരിഷെരിഫ് പോലീസാണു കേസെടുത്തത്.
എയിംസ് ഡോക്ടര്‍മാരുടെ സംഘടനയുടെ പരാതിയിലാണു നടപടി.ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എഐവൈഎഫ് പ്രവര്‍ത്തകനെ കാണാനെത്തിയ കനയ്യ ഉള്‍പ്പെടുന്ന 100 പേരുടെ സംഘം ഡ്യൂട്ടിയിലുണ്ടായിരുന്ന ജൂനിയര്‍ ഡോക്ടറെ ആക്രമിച്ചെന്നും തടയാന്‍ ശ്രമിച്ച സുരക്ഷാ ഉദ്യോഗസ്ഥനെ മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു.
Post Your Comments