ബെയ്‌റൂട്ട്: ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സിറിയന്‍ യുദ്ധവിമാനം തകര്‍ന്നുവീണു. തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും പാരച്യൂട്ടില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പൈലറ്റിനെ ഭീകരര്‍ ബന്ദിയാക്കി. ഹമാം സ്വദേശി അസം ഈദ് ആണ് പിടിയിലായ പൈലറ്റ്.
ഡമാസ്‌കസിനു കിഴക്ക് മരുഭൂമിയില്‍ വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട വിഡിയോയില്‍ വിമാനത്തിന്റെ ചിറകുകളിലെ സിറിയന്‍ ചിഹ്നം വ്യക്തമായി കാണാമായിരുന്നു. പട്ടാള വേഷത്തില്‍ ഐ.എസ് പോരാളികള്‍ അതിനു ചുറ്റും നിന്നിരുന്നു. സിറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി സന സംഭവത്തെപ്പറ്റി ഒരു വിവരവും പുറത്തുവിട്ടില്ല.
കഴിഞ്ഞ ആഴ്ചകളില്‍ ഐ.എസ് സിറിയയുടെ പല യുദ്ധവിമാനങ്ങളും വെടിവച്ചു വീഴ്ത്തിയിരുന്നു. ഡമാസ്‌കസ് വിമാനത്താവളത്തിനു കിഴക്കും തെക്കന്‍ പ്രവിശ്യ സ്വീഡയിലും വീഴ്ത്തിയ വിമാനങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നു. ഈ രണ്ടു സംഭവങ്ങളിലും പൈലറ്റുമാര്‍ക്കു ഗവണ്‍മെന്റ് നിയന്ത്രിത മേഖലയിലേക്കു തന്നെ പാരച്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെടാന്‍ കഴിഞ്ഞിരുന്നു.
രണ്ടുവര്‍ഷം മുന്‍പ് യു.എസ്-സിറിയ സഖ്യത്തിന്റെ യുദ്ധ വിമാനം വെടിവച്ചു വീഴ്ത്തിയ ഐഎസ് ഭീകരര്‍ ജോര്‍ദാന്‍കാരനായ പൈലറ്റ് മാസ് അല്‍ കസാബെയെ തീകൊളുത്തി കൊല്ലുകയും അതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു.
Post Your Comments