കോഴിക്കോട്: ഐ.പി.എല്‍ മത്സരങ്ങളുമായി ബന്ധപ്പെട്ട് വാതുവയ്പ്പ് നടത്തിയ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് സ്വദേശികളായ അര്‍ഷാദ്, ഷംസു, ഇഫ്‌സുല്‍ റഹ്മാന്‍, മുഹമ്മദ് റാഷിദ് എന്നിവരാണ് അറസ്റ്റിലായത്. 5.02 ലക്ഷം രൂപയും നിരവധി മൊബൈല്‍ ഫോണുകളും കംപ്യൂട്ടറും പിടിച്ചെടുത്തു.
ഒരോ പന്തിലും വാതുവയ്പ് നടന്നിരുന്നതായി പൊലീസ് പറഞ്ഞു. മൊബൈല്‍ കേന്ദ്രീകരിച്ചായിരുന്നു വാതുവയ്പ്. ഫോണില്‍ വിളിച്ചും വാട്‌സ് ആപ്പില്‍ സന്ദേശം കൈമാറിയുമായിരുന്നു ഇടപാടുകള്‍ നടന്നിരുന്നത്. ഇവരെ അറസ്റ്റ് ചെയ്തതിനു ശേഷവും ഫോണുകളിലേക്ക് നിരവധി സന്ദേശവും കോളുകളും വന്നു.
നോര്‍ത്ത് അസിസ്റ്റന്റ് പൊലീസ് കമ്മിഷണര്‍ക്ക് കെ.അഷ്‌റഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. കേരള ഗെയിമിങ്ങ് ആക്ടിലെ വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു. ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിച്ച ദിവസം മുതല്‍ തന്നെ വാതുവയ്പ് നടന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു. അറസ്റ്റിലായവരുമായി ബന്ധപ്പെട്ടവരെകുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.
Post Your Comments