IndiaNews

കോണ്‍ഗ്രസ്സിനെതിരെ ശക്തമായി പ്രതികരിച്ച്‌ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗ്

ന്യൂഡല്‍ഹി: കാവി ഭീകരത എന്ന പദപ്രയോഗത്തിലൂടെ കോണ്‍ഗ്രസ് പാര്‍ട്ടി ഹിന്ദുക്കളെ അപമാനിക്കുന്നുവെന്ന് ബി.ജെ.പിയുടെ വിവാദ നേതാവ് ഗിരിരാജ് സിംഗ്. കാവിയെ പിന്തുടരുന്നവര്‍ക്ക് ഒരിക്കലും ഭീകരതയെ പിന്തുണയ്ക്കാനാകില്ല. അവര്‍ വസുദൈവക കുടുംബകത്തില്‍ വിശ്വസിക്കുന്നവരാണ്. അവര്‍ ഉറുമ്പുകള്‍ക്ക് പോലും ആഹാരം നല്‍കുന്നു.

വൃക്ഷങ്ങള്‍ക്ക് വെള്ളം നല്‍കുകയും പാമ്പിന് പാല് നല്‍കുകയും ചെയ്യുന്നവരാണ്. അത്തരക്കാര്‍ക്ക് എങ്ങനെയാണ് ഭീകരവാദത്തെ പിന്തുണയ്ക്കാനാകുന്നതെന്നും ഗിരിരാജ് സിംഗ് ചോദിച്ചു. ഹിന്ദുക്കളെ അപമാനിക്കുന്നതിന് വേണ്ടിയുള്ള കോണ്‍ഗ്രസിന്റെ അജണ്ടയാണ് കാവി ഭീകരത എന്ന പ്രചരണം. ഇവര്‍ വോട്ടിന് വേണ്ടി എന്തും ചെയ്യുമെന്നും ഗിരിരാജ് സിംഗ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button